സിപിഐ എം ജില്ലാ സമ്മേളനം
ചർച്ചകളാൽ സമഗ്രം രണ്ടാംദിനം

പ്രതിനിധിസമ്മേളന വേദിയിലേക്ക് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആർ നാസർ, കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, എച്ച് സലാം എന്നിവർ സമീപം
സ്വന്തം ലേഖകൻ
Published on Jan 12, 2025, 02:42 AM | 2 min read
കോടിയേരി ബാലകൃഷ്ണൻ നഗർ
(ഹരിപ്പാട് ശബരീസ് കൺവൻഷൻ സെന്റർ)
ജില്ലയിലെ വികസനമടക്കം ഉയർത്തിയ സമഗ്ര ചർച്ച സമ്മേളനത്തെ പ്രൗഢോജ്വലമാക്കി. പാർടി അടിത്തറ വിപുലമാക്കുന്ന നിർദേശങ്ങളായിരുന്നു പൊതുചർച്ചയുടെ കാതൽ. ബഹുജനങ്ങളെ അണിനിരത്തി വർഗീയതയെ പ്രതിരോധിക്കണം. മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഭാവി പരിപാടികളും ഉയർന്നു.
രണ്ട് ദിവസമായി അഞ്ച് മണിക്കൂർ രണ്ട് മിനിറ്റ് ചർച്ച നീണ്ടു. എട്ട് വനിതകളടക്കം 43 പേർ ചർച്ചയിൽ പങ്കെടുത്തു. കെ രഘുനാഥ്, എം കെ മനോജ്, ആർ ജീവൻ, ജി അജയകുമാർ, വി വിനോദ്, ബി വിശ്വൻ, പി എസ് ഷാജി, സുധാമണി, ബി അബിൻഷാ, അജയ് സുധീന്ദ്രൻ, അനസ് അലി, കെ മോഹൻ കുമാർ, ടി എസ് താഹ, പി വി രാമഭദ്രൻ, എസ് സുധിമോൻ, ജി ബാഹുലേയൻ, സിബി വർഗീസ്, ദീപ സജീവ്, നസീം, പ്രഭ മധു, രമ്യാ രമണൻ, പി പി സംഗീത, സുരേഷ് മത്തായി, കെ കെ ജയമ്മ, കെ വിജയകുമാർ, സി ടി വിനോദ്, സി രത്‌നകുമാർ, യു പ്രതിഭ, ആർ ബിനു, സി ഷാംജി, സി പി ബ്രീവൻ, മോഹൻദാസ്, ഉണ്ണികൃഷ്ണൻ നായർ, അനിത സോമൻ, സി പ്രസാദ്, ഡി സുധീഷ്, എസ് സജി, ജയൻ തോമസ്, ആർ ഗംഗാധരൻ, എൻ നവീൻ, സി പി ദിലീപ്, പി രഘുനാഥ്, മധു ബി ഗോപൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ കെ ബാലൻ, ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, കെ കെ ശൈലജ, കെ രാധാകൃഷ്‌ണൻ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, എം സ്വരാജ്, പി കെ ബിജു എന്നിവർ പങ്കെടുക്കുന്നു.
ഞായറാഴ്‌ച ജില്ലാ കമ്മിറ്റി, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ്, അഭിവാദ്യ പ്രസംഗങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും.









0 comments