ad
Deshabhimani

സലിംകുമാർ: മധുരിക്കും 
സ്‌മരണയിൽനിന്ന്‌ ചിരിമാഞ്ഞു

ശാന്തിഭവനിൽ എത്തിയ സലിംകുമാർ ബ്രദർ മാത്യു ആൽബിനും  പി കെ മേദിനിക്കുമൊപ്പം

ശാന്തിഭവനിൽ എത്തിയ സലിംകുമാർ ബ്രദർ മാത്യു ആൽബിനും പി കെ മേദിനിക്കുമൊപ്പം

വെബ് ഡെസ്ക്

Published on Jun 08, 2026, 12:36 AM | 1 min read

അമ്പലപ്പുഴ

​നടൻ സലിംകുമാർ എന്ന്‌ കേൾക്കുന്പോൾ ചിരി പടർത്തിയ സന്ദർശനത്തിന്റെ മധുരിക്കും സ്‌മരണയായിരുന്നു അവരുടെ മനസിൽ. അദ്ദേഹം ഇല്ലെന്നറിഞ്ഞതോടെ പുന്നപ്ര സർവോദയ ശാന്തിഭവന്റെയും അവിടുത്തെ അന്തേവാസികളുടയും ഓർമ സങ്കടത്തിന്‌ വഴിമാറി. 2018ലെ ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായാണ് സലിംകുമാർ എത്തിയത്. ആലപ്പുഴയിൽ സിനിമാ ചിത്രീകരണ ഇടവേളയിലായിരുന്നു ശാന്തിഭവൻ സന്ദർശനം. വിപ്ലവഗായിക പി കെ മേദിനി, ​നടൻ പുന്നപ്ര മധു എന്നിവരടക്കമുള്ള വേദിയിൽ ചിരി പടർത്തിയ ചുരുക്കം വാക്കുകളിൽ ക്രിസ്‌മസ് ആശംസകൾ നേർന്നും അന്തേവാസികൾക്ക് ഭക്ഷണം വിളമ്പിയും സലിംകുമാർ ഒരുമണിക്കൂറോളം ചെലവഴിച്ചു. ശാന്തിഭവൻ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചത്‌ മാനേജിങ് ട്രസ്‌റ്റി ബ്രദർ മാത്യു ആൽബിൻ ഓർക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home