റോഡിന്റെയും പാലത്തിന്റെയും നിർമാണം തുടങ്ങി

നീർക്കുന്നം കവലയിൽ പാലത്തിന്റെയും റോഡിന്റെയും നിർമാണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
വടക്ക് പഞ്ചായത്തിലെ നീർക്കുന്നം കവലയിൽ പാലത്തിന്റെയും റോഡിന്റെയും നിർമാണത്തിന് തുടക്കമായി. എച്ച് സലാം എംഎൽഎയുടെ ഇടപെടലിലാണ് പൊതുമരാമത്ത് വകുപ്പ് 1.64 കോടി രൂപ പാലത്തിന്റെയും റോഡിന്റെയും നിർമാണത്തിനനുവദിച്ചത്.
നിർമാണം പൂർത്തിയാകുന്നതോടെ കഞ്ഞിപ്പാടം പോട്ടത്തറയിലും അതുവഴി എകെജി ജങ്ഷനിലും വേഗത്തിലെത്താനാകും. സമീപത്തെ നാലുപാടം പാടശേരത്തിന്റെ തെക്കേപുറം ബണ്ടിൽ കെഎൽഡിസി അനുവദിച്ച 4.36 കോടിരൂപ ചെലവിൽ കൽക്കെട്ട് നിർമാണവും പുരോഗമിക്കുകയാണ്.
എച്ച് സലാം എംഎൽഎ നിർമാണം ഉദ്‌ഘാടനംചെയ-്‌തു. പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീജ രതീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പ്രജിത്ത് കാരിക്കൽ, ലേഖമോൾ സനിൽ, വി ധ്യാനസുതൻ, അംഗങ്ങളായ അനിത സതീഷ്, ആശ സുരാജ്, സുനിത പ്രദീപ്, രാഷ-്‌ടീയകക്ഷി പ്രതിനിധികളായ ബി അൻസാരി, എ പി ഗുരുലാൽ, ഡി ദിലീഷ്, പൊതുമരാമത്ത് അസിസ്‌റ്റന്റ് എക-്‌സിക്യൂട്ടീവ് എൻജിനിയർ ഗൗരി കാർത്തിക, അസിസ്‌റ്റന്റ് എൻജിനിയർ എസ് ബിനുമോൻ എന്നിവർ സംസാരിച്ചു.










0 comments