ad
Deshabhimani

വി കെ ചെല്ലപ്പനെ
അനുസ്‌മരിച്ചു

വി കെ ചെല്ലപ്പന്റെ ചരമ വാർഷിക ദിനത്തിൽ വി കെ യുടെ വസതിയിൽ
രാവിലെ നടന്ന പുഷ്പാർച്ചന

വി കെ ചെല്ലപ്പന്റെ ചരമ വാർഷിക ദിനത്തിൽ വി കെ യുടെ വസതിയിൽ
രാവിലെ നടന്ന പുഷ്പാർച്ചന

വെബ് ഡെസ്ക്

Published on May 20, 2026, 12:25 AM | 1 min read

കഞ്ഞിക്കുഴി
സിപിഐ എം ആദ്യകാല നേതാവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കയർ ഫാക്ടറി തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന വി കെ ചെല്ലപ്പന്റെ 26-–ാം ചരമ വാർഷിക ദിനം ചൊവ്വാഴ്ച വി കെ യുടെ വീട്ടിൽ ആചരിച്ചു. രാവിലെ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം കണിച്ചുകുളങ്ങര ലോക്കൽ സെക്രട്ടറി പി നിധിൻ അധ്യക്ഷനായി. കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലിം , എസ് ദേവദാസ് , ഡി പ്രിയേഷ്‌ കുമാർ, സി വി രമേശൻ , പി സുജിത് എന്നിവർ സംസാരിച്ചു. ഓർമയിൽ എന്നും വി കെ എന്ന പുസ്തകത്തിന്റെ കവർ പേജ് ബി സലിം പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ നെയ്‌ത്താളി പവിത്രന്‌ നൽകി പ്രകാശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home