ബേബി കൊക്കോപ്പള്ളിയെ അനുസ്‌മരിച്ചു

ബേബി കൊക്കോപ്പള്ളി അനുസ്മരണ യോഗം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
സിപിഐ എം ചെറിയനാട് നോർത്ത് ലോക്കൽ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ബേബി കൊക്കോപ്പള്ളി അനുസ്മരണ യോഗം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്തു. ചെറിയനാട് വൈഎടി ജങ്ഷനിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ പുരുഷോത്തമൻ പിള്ള അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ നായർ, നോർത്ത് ലോക്കൽ സെക്രട്ടറി കെ പി മനോജ് മോഹൻ , സംഘാടകസമിതി കൺവീനർ എ ഡി സുരേന്ദ്രൻ, ജെയിംസ് മാത്യു, ജിഷ്ണ, കെ എം ശ്രീദേവി, സജീവ് കുടനാൽ, രവീന്ദ്രൻ നായർ, കെ എൻ വിശ്വനാഥൻ പിള്ള എന്നിവർ സംസാരിച്ചു.










0 comments