9 കോടിയുടെ പുനർനിർമാണം തുടങ്ങി

ചേർത്തല
സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒന്പതുകോടി രൂപ വിനിയോഗിച്ച് ഉന്നതനിലവാരത്തിൽ പുനർനിർമിക്കുന്ന വാരനാട്–ചെങ്ങണ്ട റോഡ് നിർമാണം തുടങ്ങി. 4.28 കിലോമീറ്റർ നീളത്തിലെ ചെങ്ങണ്ടവളവ്–കാളികുളം കവല, വാരനാട് ക്ഷേത്രം–വാരനാട് കവല റോഡുകളാണ് പുനർനിർമിക്കുന്നത്. ഇരുവശവും നടപ്പാത, ടൈൽ എന്നിവയോടെയുള്ള റോഡിൽ കലുങ്കും നിർമിക്കും. വാരനാട് കവലയിൽ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, ജനപ്രതിനിധികളായ ജി ശശികല, എൻ കെ ഹരിഹരപ്പണിക്കർ, പ്രവീൺ ജി പണിക്കർ, പൊതുമരാമത്ത് അസി. എൻജിനിയർ എസ് ചിത്ര, ഓവർസിയർ ലാൽ എന്നിവർ പങ്കെടുത്തു.










0 comments