ജയിൽമോചിതനായ ഹരികൃഷ്‌ണന് സ്വീകരണം

ചാരുംമൂട്
കേരളാ സർവകലാശാലാ ആസ്ഥാനത്ത് സമരത്തിൽ പങ്കെടുത്ത് അറസ്‌റ്റിലായശേഷം ജാമ്യം ലഭിച്ച് ജയിൽമോചിതനായ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം ഹരികൃഷ്‌ണന് എസ്എഫ്ഐ ചാരുംമൂട് ഏരിയ കമ്മിറ്റി സ്വീകരണം നൽകി. കരിമുളയ്‌ക്കൽ ജി ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന പരിപാടി സിപിഐ എം ഏരിയ കമ്മിറ്റിയംഗം എസ് രാമകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് എസ് മേഘ അധ്യക്ഷയായി. ഏരിയ സെക്രട്ടറി എസ് മഹേഷ് സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ ശശികുമാർ, ആർ ബിനു, എസ്എഫ്ഐ ജില്ലാ വൈസ്‌പ്രസിഡന്റ് അനന്തു അജി, വി പ്രകാശ്, അർഷിദ് എന്നിവർ സംസാരിച്ചു.









0 comments