'ഇപ്പോ ആരേലും പട്ടിണി കിടക്കുന്നുണ്ടോ? പെൻഷനും അരിയും തന്നത് എൽഡിഎഫ് സർക്കാർ'; കയ്യടി നേടി വെള്ളമ്മ

കൽപ്പറ്റ: ഇപ്പോ ആരേലും പട്ടിണി കിടക്കുന്നുണ്ടോ? വെള്ളമ്മയുടെ ചോദ്യത്തിൽ എല്ലാമുണ്ട്. ഒമ്പത് വർഷക്കാലം എൽഡിഎഫ് സർക്കാർ കേരളത്തിന് നൽകിയ സംഭാവനകൾ ആ പ്രസംഗത്തിൽ കാണാം. ക്ഷേമപെൻഷനും അരിയും ഭക്ഷണവുമെല്ലാം നൽകിയ ഇടതുപക്ഷ സർക്കാരിൻ്റെ കരുതലിനെക്കുറിച്ചാണ് ജീവിതാനുഭവങ്ങൾ വിവരിച്ച് സഖാവ് വെള്ളമ്മ വിശദീകരിക്കുന്നത്.
തിരുനെല്ലിയിലെ എൽഡിഎഫ് സ്ഥാനാർഥിക്കായുള്ള കർഷകസംഘം പ്രവർത്തക വെള്ളമ്മയുടെ പ്രസംഗം ഇതിനോടകം സോഷ്യൽ മീഡയിൽ വൈറലാണ്. കരുണാകരൻ സർക്കാർ ഭരിക്കുമ്പോൾ പെൻഷന് വേണ്ടി കർഷക സംഘത്തിന് കീഴിൽ പോരാടിയത് മുതലുള്ള ചരിത്രവും വെള്ളമ്മ പറയുന്നുണ്ട്.
'ക്ഷേമ പെൻഷനായി 2000 രൂപ ഓരോരുത്തരും കൊടുക്കുന്നത് കൊണ്ട് എന്ത് ആശ്വാസമാണ്. പണ്ട് വയസായവർക്ക് മാത്രമാണ് പെൻഷൻ നൽകിയിരുന്നത്. ഇപ്പോൾ കെട്ടിയോൻ മരിച്ചു പോയവർക്കും കെട്ടിയോൻ ഇട്ടിട്ടുപോയവർക്കും എല്ലാ ചെറുപ്പക്കാർക്കും പെൻഷൻ നൽകുന്നു'- എങ്ങനെ സർക്കാറിന്റെ വികസനങ്ങളെ കുറിച്ചാണ് വെള്ളമ തന്റേതായ ഭാഷയിൽ ജനങ്ങളോട് സംസാരിച്ചത്. തനിക്ക് എഴുതാനും വായിക്കാനുമറിയില്ലെന്നും കുറേ കാലങ്ങളായി പാർടി പ്രവർത്തനത്തനം നടത്തുന്നെന്നും വെള്ളമ്മ പറയുന്നു.
വെള്ളമ്മയെപ്പോലുള്ള സഖാക്കളാണ് പാർടിയുടെ ഏറ്റവും വലിയ കരുത്തെന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്ക് പറഞ്ഞു. വെള്ളമ്മയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.








0 comments