ഗാസയ്ക്ക് സഹായം; 15 ട്രക്ക് ശുദ്ധജലം അയച്ച്‌ കുവൈത്ത്

kuwait gaza help
വെബ് ഡെസ്ക്

Published on Dec 05, 2025, 01:49 PM | 1 min read

കുവൈത്ത് സിറ്റി : ഗാസയിലെ ഗുരുതര ജലക്ഷാമം ലഘൂകരിക്കാനായി 15 ട്രക്ക് ശുദ്ധജലം അയച്ച്‌ കുവൈത്ത്. സാമൂഹ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വാട്ടറിങ് സൊസൈറ്റിയാണ്‌ മനുഷ്യാവകാശ ഇടപെടലിന്‌ നേതൃത്വം നൽകിയത്‌. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെയും വിവിധ ജീവകാരുണ്യ സംഘടനകളുടെയും പങ്കാളിത്തത്തിലാണ്‌ സഹായം. പലസ്‌തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര അഭ്യർഥനയ്‌ക്കുള്ള വേഗത്തിലുള്ള പ്രതികരണമാണ് നടപടി.

അയച്ച 15 ട്രക്കുകളിൽ ഏകദേശം എട്ടു ലക്ഷം കുപ്പി ശുദ്ധജലം അടങ്ങിയിട്ടുണ്ട്. കുവൈത്തിൽനിന്ന് പുറപ്പെട്ട ഇവ ആദ്യം ഈജിപ്തിലെ അൽ -അരിഷ് മേഖലയിലെത്തും. ശേഷം അവയെ ഗാസയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് കൈമാറുമെന്ന്‌ കുവൈത്ത് വാട്ടറിങ് സൊസൈറ്റി ചെയർമാൻ ഡോ. നജീബ് അൽ- ഉസ്മാൻ പറഞ്ഞു. ‘സോഖിയ ഗാസ’ പദ്ധതി വഴി കുവൈത്തിന്റെ മനുഷ്യസ്‌നേഹ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയാണ് തുറന്നിരിക്കുന്നത്. ശുദ്ധജലം മനുഷ്യജീവിതത്തിന്റെ അടിസ്ഥാനാവശ്യമാണ്. ഇപ്പോഴുള്ള പ്രതിസന്ധിയിൽ പലസ്‌തീനികൾക്ക് വെള്ളം നൽകുന്നത് സഹായത്തിനപ്പുറം അവരുടെ ജീവൻ നിലനിർത്താനാവശ്യമായ പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസയിലെ ജലക്ഷാമം കുറയ്ക്കുന്നതിനായി കൂടുതൽ ശുദ്ധജലം എത്തിക്കൽ, പുതിയ കിണറുകൾ നിർമിക്കൽ തുടങ്ങിയ പദ്ധതികൾ തയ്യാറാക്കുകയാണ്. സഹായവിതരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് സൊസൈറ്റിയുടെ ഫീൽഡ് ടീമുകൾ സ്ഥലത്ത് മേൽനോട്ടം വഹിക്കുമെന്നും അധികൃതർ അറിയിച്ചു. മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് കുവൈത്ത് സർക്കാർ തുടർച്ചയായ പിന്തുണ നൽകുന്നുവെന്ന് സാമൂഹ്യമന്ത്രാലയത്തിലെ ആക്ടിങ്‌ ഡയറക്ടർ അബ്ദുൾ മുഹ്സിൻ അൽ- മെഖയ്യാൽ അറിയിച്ചു. ഗാസയ്ക്കുള്ള ഈ ഇടപെടൽ കുവൈത്തിന്റെ മാനുഷിക മൂല്യങ്ങളോടുള്ള ദൃഢമായ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ കടുത്ത ജലപ്രതിസന്ധി പരിഗണിച്ച് സഹായം വേഗത്തിൽ ഏറ്റവും ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ നിരീക്ഷണ, നിയന്ത്രണ, മേൽനോട്ട വിഭാഗം ആക്ടിങ്‌ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനിയർ ഫാതിമ ഹയാത്ത് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home