'ഡ്യൂഡി'ല്‍ ഇളയരാജയുടെ പാട്ടുകൾ ഉപയോഗിക്കാം, 50 ലക്ഷം നല്‍കി നിര്‍മാതാക്കള്‍; കേസ് ഒത്തുതീര്‍പ്പായി

ചെന്നൈ: ഡ്യൂഡ് സിനിമയില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിനെതിരെയാണ് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ സമീപിച്ചിരുന്നത്.
ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതിന് പിന്നാലെയാണ് ഡ്യൂഡ് പാട്ട് പ്രതിസന്ധി നീങ്ങിയത്. ചിത്രത്തിലെ കറുത്ത മച്ചാന്‍, നൂറ് വര്‍ഷം എന്നീ പാട്ടുകള്‍ വികലമാക്കിയും, അനുമതിയില്ലാതെയും ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്.
നേരത്തെ അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ ഒത്ത റൂപായും തരേന്‍, ഇളമൈ ഇതോ ഇതോ എന്ന പാട്ടുകളും ഉപയോഗിച്ചതിന് എതിരെയും മൈത്രി മൂവി മേക്കേഴ്‌സിന് ഇളയരാജ പരാതി നല്‍കിയിരുന്നു. ഈ പാട്ടുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യുമെന്ന് നിര്‍മാതാക്കള്‍ സമ്മതം അറിയിച്ചു.








0 comments