ad
Deshabhimani

ഉദ്‌ഘാടനം അമ്പലപ്പുഴയിൽ

ഗ്രന്ഥശാല സംഘം 80–-ാം വാർഷികവും 
വായനദിനാചരണവും 
നാളെ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 18, 2026, 01:06 AM | 1 min read

അമ്പലപ്പുഴ ​

ഗ്രന്ഥശാലാ സംഘം 80-–ാം വാർഷികാഘോഷവും വായനാദിനം സംസ്ഥാനതല ഉദ്ഘാടനവും വെള്ളിയാഴ്‌ച അമ്പലപ്പുഴയിൽ നടക്കും. അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ രൂപീകരണ സമ്മേളനം നടന്ന പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിലാണ്‌ ആഘോഷമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘുപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30ന് പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും. പടിഞ്ഞാറെ നടയിൽനിന്ന് പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിയിലേക്ക് അനുസ്‌മരണറാലിയുണ്ട്‌. തുടർന്ന്‌ കുഞ്ചൻ നമ്പ്യാർ സ്‌മാരക ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ സുരേഷ് വർമയുടെ ഓട്ടൻതുള്ളലും അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും. 10.30ന് സമ്മേളനം എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് പ്രൊഫ. എസ് കെ വസന്തൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമ്മരാജ് അടാട്ട് അധ്യക്ഷനാകും. പി എൻ പണിക്കരുടെ ജന്മഗൃഹമായ നീലംപേരൂരിലെ വസതിയിൽ അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിച്ച സനാതന ഗ്രന്ഥശാലയുമായി ചേർന്ന് കുട്ടനാട്ടിൽ വിളംബര സമ്മേളനം നടത്തി. അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ രതികുമാർ, ജില്ലാ ലൈബ്രറി കൗൺസിലംഗം കെ കെ സുലൈമാൻ, ബ്ലോക്ക് പഞ്ചായത്തംഗം എ ഓമനക്കുട്ടൻ, പി കെ മെമ്മോറിയൽ ഗ്രന്ഥശാലാ പ്രസിഡന്റ്‌ കെ പി കൃഷ്ണദാസ്, സെക്രട്ടറി എൻ എസ് ഗോപാലകൃഷ്ണൻ, ബി രാജീവ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജ്ഞാനദീപം 
തെളിഞ്ഞ മണ്ണ്‌

1945ൽ അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിലാണ് പി എൻ പണിക്കർ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണ സമ്മേളനം സംഘടിപ്പിച്ചത്. 47 ഗ്രന്ഥശാലകൾ പങ്കെടുത്ത ഈ സമ്മേളനം ചേർന്നിട്ട് 80 വർഷം പൂർത്തീകരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ 9 വായനശാലകളാണ് ആ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. ഇന്ന് 9,988 ഗ്രന്ഥശാലകൾ ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്‌. 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home