മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധം

മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഫെസ്‌റ്റോ സംഘടിപ്പിച്ച യോഗം കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ജ്യോതികുമാർ ഉദ്‌ഘാടനംചെയ്യുന്നു
മാവേലിക്കര
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു ആക്രമണത്തിൽ ഫെസ്‌റ്റോ മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചേർന്ന യോഗം കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ജോതികുമാർ ഉദ്ഘാടനംചെയ്‌തു. താലൂക്ക് പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷനായി. കെജിഒഎ ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാജീവ്, ജി അനിൽ, ടെസി എബ്രഹാം, സുഷമ ജി നായർ, എം എസ് സുരേഷ്, വൈ ഇർഷാദ്, എസ് ആർ അനു എന്നിവർ സംസാരിച്ചു.










0 comments