ad
Deshabhimani

പ്രവാസി സംഘം ഏരിയ കൺവൻഷൻ

pravasi

കേരള പ്രവാസി സംഘം ചാരുംമൂട് ഏരിയ കൺവൻഷൻ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 12:34 AM | 1 min read

മാവേലിക്കര

കേരള പ്രവാസി സംഘം മാവേലിക്കര ഏരിയ കൺവൻഷൻ ജില്ലാ പ്രസിഡന്റ് ഹാഷിം അരീപ്പുറത്ത് ഉദ്ഘാടനംചെയ്‌തു. പ്രവാസികളുടെ പെൻഷൻ ഉൾപ്പെടെയുള്ള അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്ന് യോഗം കൺവൻഷൻ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് കെ ആർ പ്രഭാകർകുറുപ്പ് അധ്യക്ഷനായി. സെക്രട്ടറി എസ് ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. അനൂപ് മാത്യു പോൾ, പൊന്നി മാത്യു, കൃഷ്‌ണകുമാർ, തോമസ് കെ സാമുവൽ എന്നിവർ സംസാരിച്ചു. ചാരുംമൂട് കേരള പ്രവാസി സംഘം ചാരുംമൂട് ഏരിയ കൺവൻഷൻ താമരക്കുളത്ത് നടന്നു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ഷംനാദ് നൈസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കുഞ്ഞുമോൻ നെടിയവിള റിപ്പോർട്ട് അവതരിപ്പിച്ചു. ഷാജി അറഫ, ജില്ലാ പ്രസിഡന്റ്‌ ഹാഷിം അരീപ്പുറത്ത്, ഹാരിസ് മോഡേൺ, മിനി ഷാജഹാൻ, മുരളി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഷംനാദ് നൈസ് (പ്രസിഡന്റ്‌), സീന ചുനക്കര, നൗഷാദ് (വൈസ്‌പ്രസിഡന്റ്‌), കുഞ്ഞുമോൻ നെടിയവിള (സെക്രട്ടറി), മുഹമ്മദ് കുഞ്ഞ്, മുരളി (ജോയിന്റ്‌ സെക്രട്ടറി), രഞ്‌ജിനി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home