പ്ലസ്‌വൺ ‘ഫോക്കസ് പോയിന്റ്' കൗൺസലിങ്

കായംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഫോക്കസ് പോയിന്റ്'
കായംകുളം
എംഎസ്എം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്വൺ പ്രവേശനത്തിന് ‘ഫോക്കസ് പോയിന്റ്' മാർഗനിർദേശ പരിപാടി സംഘടിപ്പിച്ചു. വിവിധ സിലബസുകളിൽ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്ലസ്‌വൺ പ്രവേശന നടപടികൾ, അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കൽ, ഏകജാലക ഓൺലൈൻ അപേക്ഷ സമർപ്പണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സംശയനിവാരണവും നൽകി. ഏകജാലകം വഴി പ്ലസ്‌വൺ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ സൗകര്യം സ്‌കൂളിലുണ്ട്. സ്‌കൂളിൽ ഹെൽപ്പ് ഡെസ്‌ക് സജ്ജമാക്കി. കരിയർ ഗൈഡൻസ് സ്‌റ്റേറ്റ് ഫാക്കൽറ്റി എസ് റംലത്ത് ക്ലാസിന് നേതൃത്വം നൽകി. രമാദേവി, ഫാത്തിമ, രേഷ്‌മ തുളസി തുടങ്ങിയവർ പങ്കെടുത്തു.









0 comments