പി കെ സി അനുസ്‌മരണവും പാലിയേറ്റീവ് കെയർ വാർഷികവും

അമ്പലപ്പുഴ
പി കെ സി ഫൗണ്ടേഷന്റെയും സിപിഐ എം അമ്പലപ്പുഴ ബ്രാഞ്ചിന്റെയും ഡിവൈഎഫ്ഐ ചിറക്കോട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പി കെ സി അനുസ്‌മരണവും പി കെ സി പാലിയേറ്റീവ് കെയർ സെന്റർ ആറാമത് വാർഷികവും നടത്തി. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. മുൻ എംഎൽഎ എച്ച് സലാം ചികിത്സാസഹായം വിതരണംചെയ്‌തു. വനിതാ സാഹിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സഫിയ സുധീർ പി കെ സി അനുസ്‌മരണ പ്രഭാഷണം നടത്തി. സ്‌നേഹിത വിമൻ ഹെൽത്ത് ഫൗണ്ടേഷനിലെ ഡോ. പി വി സുലോചന ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. പാലിയേറ്റീവ് കെയർ യൂണിറ്റ് ചെയർമാൻ കെ രഘുനാഥൻ നെടിയകള്ളി അധ്യക്ഷനായി. എ ഓമനക്കുട്ടൻ, എസ് ഗീത, അശോകൻ കട്ടക്കുഴി, വേണുരാജ് അട്ടിയിൽ, ഉഷ വിനോദ്, വി സി ബിന്ദു, സാംസൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും പഠനോപകരണങ്ങളും നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.










0 comments