ad
Deshabhimani

പെരുമയോടെ പെരുമ്പളംം

പെരുമ്പളം പഞ്ചായത്ത്​ ഓഫീസ്

നവീകരിച്ച പെരുമ്പളം പഞ്ചായത്ത്‌ ഓഫീസ്‌ കെട്ടിടം

avatar
ടി പി സുന്ദരേശൻ

Published on Oct 15, 2025, 12:16 AM | 1 min read

ചേർത്തല

വേന്പനാട്‌ കായൽനടുവിൽ അസ‍ൗകര്യങ്ങളുടെയും പരിമിതികളുടെയും പ്രയാസങ്ങൾ തലമുറകളായി അനുഭവിക്കുന്ന നടിന്റെ മുഖച്ഛായ മാറ്റുന്ന വികസനക്കുതിപ്പിലാണ്‌ പെരുന്പളം പഞ്ചായത്ത്‌. ഗ്രാമത്തെ മറുകരയുമായി ബന്ധിപ്പിക്കുന്ന 100 കോടിയുടെ കൂറ്റൻ പാലം നാടിന്‌ സമർപ്പിക്കാനൊരുങ്ങുന്പോൾ ഭാവിവികസനം മുന്നിൽക്കണ്ടാണ്‌ പഞ്ചായത്തിന്റെ പദ്ധതികളും ഇടപെടലുകളും. ​ അസ‍ൗകര്യങ്ങളുടെ നടുവിലായിരുന്ന പഞ്ചായത്ത്‌ ഓഫീസ്‌ കെട്ടിടം കാലത്തിനൊത്ത മികവുമായി നവീകരിച്ചത്‌ ഭരണസമിതിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലായി. വിവിധ ഫണ്ടുകളിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 67.72 ലക്ഷം രൂപ ചെലവിട്ടാണ് പഞ്ചായത്ത് ഓഫീസ്‌ കെട്ടിടം നവീകരിച്ചത്‌. നാടിന്റെ ചിരകാല സ്വപ്‌നമാണ്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായത്‌. ​ ടേക്ക് എ ബ്രേക്ക് വഴിയിടം, കോണ്‍ഫ്രന്‍സ് ഹാള്‍, ഫീഡിങ് മുറി, ഫ്രണ്ട് ഓഫീസ്, കഫറ്റീരിയ, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, റാമ്പ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ നവീകരിച്ച പഞ്ചായത്ത് ഓഫീസ്‌ കെട്ടിടഭാഗമാണ്‌. ആവശ്യങ്ങൾക്ക്‌ എത്തുന്നവർക്ക്‌ കാത്തിരിപ്പ്‌ കേന്ദ്രവും ഒരുക്കി. ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഓഫീസ്‌ പ്രവർത്തനം മികവോടെ നടത്താൻ പുതിയ ഓഫീസ്‌ സംവിധാനം സഹായകമാണ്‌. മികച്ച സേവനവും സ‍ൗകര്യവും പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാനും നവീകരിച്ച ഓഫീസിലൂടെ സാധ്യം. അഡ്വ. വി വി ആശ പ്രസിഡന്റും എം എൻ ജയകരൻ വൈസ്‌ പ്രസിഡന്റുമായുള്ളതാണ്‌ പഞ്ചായത്ത്‌ ഭരണസമിതി.​


പ്രധാന വികസന നേട്ടങ്ങൾ

പെരുന്പളത്തിന്റെ ഭാവിവികസനം ടൂറിസത്തിലൂടെയെന്ന തിരിച്ചറിവിലൂടെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷനുമായി സഹകരിച്ച്‌ മുന്നൊരുക്ക പ്രവർത്തനം തുടങ്ങി. ​

പെരുന്പളത്തുകാരുടെ നിലവിലെ പ്രധാന യാത്രാമാർഗമായ ജങ്കാർ സർവീസുകൾ(പെരുന്പളം–പാണാവള്ളി, വാത്തികാട്‌–പൂത്തോട്ട) കാര്യക്ഷമമാക്കി. ​

പഞ്ചായത്തിന്റെ ഇടപെടലിൽ ജലസേചനവകുപ്പ്‌ 35 ലക്ഷം രൂപ ചെലവഴിച്ച്‌ ബോട്ട്‌ ചാലുകളുടെ ആഴം വർധിപ്പിച്ചതോടെ സർവീസ്‌ മുടങ്ങുന്നതിന്‌ പരിഹാരംകണ്ടു. ​

വിവിധ ഏജൻസികളുടെയും എംഎൽഎയുടെയും ഫണ്ട്‌ അനുവദിച്ച്‌ റോഡുകൾ പുനരുദ്ധരിച്ചു, സ്‌കൂളുകളുടെ മുഖഛായ മാറ്റുന്ന വികസനവും സാധ്യമാക്കി ​കോർപറേറ്റ്‌ സ്ഥാപനങ്ങളുടെ സിഎസ്‌ആർ ഫണ്ട്‌ അനുവദിപ്പിച്ച്‌ സ്‌കൂളുകളിൽ ഉൾപ്പെടെ അടിസ്ഥാനസ‍ൗകര്യ വികസനം എത്തിച്ചു. ​

കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ–ആയൂർവേദ ഡിസ്‌പെൻസറികൾ എന്നിവയും അങ്കണവാടികളും ശക്തിപ്പെടുത്തി.

​പഞ്ചായത്ത്‌ ഇടപെടലിൽ സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതി എത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home