Deshabhimani

പെൻഷനേഴ്‌സ്‌ സമ്മേളനം

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ്  കെ എം മാത്യു സമ്മേളനം ഉദ്ഘാടനംചെയ്യുന്നു

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ എം മാത്യു സമ്മേളനം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 31, 2026, 12:28 AM | 1 min read

മങ്കൊമ്പ്

പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി നൂതനമായ വയോജനക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ എം മാത്യു ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ബാബു അലക്‌സാണ്ടർ അധ്യക്ഷനായി. ജില്ലാ വൈസ്‌പ്രസിഡന്റ് വി വിത്തവാൻ, സെക്രട്ടറി അഗസ്‌റ്റിൻ ജോസ്, ടി എസ് പ്രദീപ്കുമാർ, ആർ വിജയരാഘവൻ, കെ മുരളീധരൻ എന്നിവർ സംസാരിച്ചു. ടി എസ് പ്രദീപ്കുമാർ, ടി മനു, ഡോ. അലക്‌സ്‌ ബാബു, ബി അദ്വൈത് എന്നിവരെ മുതിർന്ന അംഗം ബി കമലമ്മ മൊമെന്റോ നൽകി ആദരിച്ചു. ബ്ലോക്ക് വൈസ്‌പ്രസിഡന്റ് പി കെ ഭാർഗവൻ വരണാധികാരിയായി. ഭാരവാഹികൾ: ബാബു അലക്‌സാണ്ടർ (പ്രസിഡന്റ്), ജി ശശിധരൻ, പി എസ് വേലായുധൻ, സതീശൻ (വൈസ്‌പ്രഡിഡന്റുമാർ). അഗസ്‌റ്റിൻ ജോസ് (സെക്രട്ടറി), ടി ജ്യോതി, കെ കെ ശശിധരൻ, വിശ്വനാഥകൈമൾ (ജോയിന്റ് സെക്രട്ടറിമാർ), കെ ആർ മംഗളാനന്ദൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home