Deshabhimani

വിദ്യാർഥികൾക്കെതിരെയുള്ള പൊലീസ് അതിക്രമം ആസൂത്രിതം: കെ കെ ശൈലജ

K K Shailaja
വെബ് ഡെസ്ക്

Published on Oct 01, 2026, 06:36 AM | 1 min read

തിരുവനന്തപുരം: വിദ്യാർഥികൾക്കെതിരെയുള്ള പൊലീസ് അതിക്രമം ആസൂത്രിതമെന്ന് കെ കെ ശൈലജ. കൃത്യമായ നിർദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടതെന്നും അവർ പറഞ്ഞു.


യൂത്ത് കോൺ​ഗ്രസ് വലിച്ചെറിഞ്ഞ തീ അണക്കാൻ ചെന്നവർക്ക് എതിരെയാണ് പൊലീസ് അതിക്രമം നടത്തിയത്. യൂത്ത് കോൺ​ഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ തർക്കപരിഹാരത്തിനായെന്ന പേരിൽ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാർജ് ചെയ്യുകയായിരുന്നു.


അതിശക്തമായ ജനകീയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് വ്യാപക അക്രമം നടന്നത്. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു.


തുടർന്നാണ് ഇരുവിഭാ​ഗവും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്ക് തീപ്പന്തമെറിയുകയും തീപടരുകയും ചെയ്തു. പൊലീസിന്റെയും, കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേയും ആക്രമണത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home