Deshabhimani

പ്രായപൂർത്തിയാകാത്ത മകനെ ഉപയോ​ഗിച്ച് കഞ്ചാവ് വിൽപ്പന; അമ്മ അറസ്റ്റിൽ

ganja Case

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 01, 2026, 07:07 AM | 1 min read

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മകനെ ഉപയോ​ഗിച്ച് കഞ്ചാവ് വിതരണവും വിൽപനയും ചെയ്ത 39 കാരിയായ അമ്മ അറസ്റ്റിൽ. സഞ്ജയ് ക്യാമ്പ് സ്വദേശിനിയായ പിങ്കി എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പൊലീസ് പട്രോളിങ്ങിനിടെ 14 കാരനായ കുട്ടിയുടെ കൈവശം കഞ്ചാവെന്ന് സംശയിക്കുന്ന ആറ് പൊതികൾ കണ്ടെത്തി. പരിശോധനയിൽ കഞ്ചാവാണെന്ന് കണ്ടെത്തുകയും ചെയ്തു.


തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മയാണ് വിൽപ്പനയ്ക്കായി പൊതികൾ നൽകിയതെന്ന് കുട്ടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിങ്കിയുടെ കൈവശത്തുനിന്ന് 37 കഞ്ചാവ് പൊതികൾ കൂടി കണ്ടെടുത്തു. പിന്നാലെ പിങ്കിയെ പൊലീസ് അറസ്റ്റുചെയ്തു.


കുട്ടിയിൽ നിന്നും ഉൾപ്പടെ ആകെ 43 കഞ്ചാവ് പൊതികളാണ് പൊലീസ് പിടിച്ചെടുത്തത്. ‌യുവതിക്കെതിരെ നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കേസിൽ ഈ വർഷം മൂന്നാം തവണയാണ് അവരെ പിടികൂടുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home