ad
Deshabhimani

രോഗികളും കൂട്ടിരിപ്പുകാരും 
ഇനി വിശന്നിരിക്കേണ്ട

സിപിഐ എമ്മും ചേർത്തല സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റിവ്‌ കെയർ സൊസൈറ്റിയും ചേർന്ന്‌ താലൂക്ക്‌ 
ആശുപത്രിയിൽ തുടങ്ങിയ സ‍ൗജന്യ ഉച്ചഭക്ഷണ വിതരണം സാന്ത്വനം രക്ഷാധികാരി എ എം ആരിഫ്‌ ഉദ്‌ഘടനംചെയ്യുന്നു

സിപിഐ എമ്മും ചേർത്തല സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റിവ്‌ കെയർ സൊസൈറ്റിയും ചേർന്ന്‌ താലൂക്ക്‌ 
ആശുപത്രിയിൽ തുടങ്ങിയ സ‍ൗജന്യ ഉച്ചഭക്ഷണ വിതരണം സാന്ത്വനം രക്ഷാധികാരി എ എം ആരിഫ്‌ ഉദ്‌ഘടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 11, 2026, 12:13 AM | 1 min read

ചേർത്തല

സിപിഐ എമ്മും ചേർത്തല സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റിവ് കെയർ സൊസൈറ്റിയും ചേർന്ന്‌ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ‍ൗജന്യ ഉച്ചഭക്ഷണ വിതരണം തുടങ്ങി. നഗരത്തിലെ വീടുകളിൽനിന്നാണ്‌ ഭക്ഷണം സമാഹരിക്കുന്നത്‌. വാർഡുകൾക്ക്‌ ദിവസം മുൻകൂട്ടി നിശ്‌ചയിച്ച്‌ വീടുകളിൽ അറിയിക്കും. സിപിഐ എം–സാന്ത്വനം പ്രവർത്തകർ ഭക്ഷണപ്പൊതി ശേഖരിച്ച്‌ ആശുപത്രിയിൽ വിതരണംചെയ്യും. സാന്ത്വനം രക്ഷാധികാരി എ എം ആരിഫ് പദ്ധതി ഉദ്ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. സാന്ത്വനം സെക്രട്ടറി പി ഷാജിമോഹൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എസ്‌ സനീഷ്‌, ബി വിനോദ്, പി എം പ്രമോദ്, പി ജി മുരളീധരൻ, എ എസ്‌ സാബു, കെ പി പ്രതാപൻ, പി എം പ്രവീൺ, പി എസ് ഗോപി, കെ കമൽ, സി ആർ സുരേഷ്, പി ടി സതീശൻ, ആശുപത്രി സൂപ്രണ്ട് ഡോ. ആമിന, ആർഎംഒ ഡോ. അജ്മൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home