ad
Deshabhimani

നേട്ടങ്ങളുടെ പ്രകാശത്തിൽ പത്തിയൂർ

ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഡി അംബുജാക്ഷി ടീച്ചർക്ക് ദേവികുളങ്ങരയിൽ നൽകിയ സ്വീകരണം
avatar
സ്വന്തംലേഖകൻ

Published on Dec 06, 2025, 12:15 AM | 2 min read

കായംകുളം ​

പഞ്ചായത്ത് രൂപീകൃത കാലംമുതൽ ഇടതുപക്ഷഭരണത്തിൽ സുരക്ഷിതമാണ് പത്തിയൂർ പഞ്ചായത്ത്. വികസനരംഗത്ത് ചരിത്രം രചിക്കുന്നു. 21 വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർഥികളെ നാട്‌ നെഞ്ചോട്‌ ചേർത്തുകഴിഞ്ഞു. പ്രചാരണം അത്യാവേശത്തോടെ മുന്നേറുന്നു. വികസനത്തിനും ക്ഷേമത്തിനും വേറിട്ട പദ്ധതികൾ നടപ്പാക്കി "സേവനം അരികിലും അതിവേഗത്തിലും' ജനങ്ങളിൽ എത്തിച്ച് സംസ്ഥാനത്ത് ശ്രദ്ധ നേടിയതാണ് പത്തിയൂർ. ആരോഗ്യ–സേവന–കാർഷിക മേഖലയ്‌ക്ക് മുൻതൂക്കം നൽകി നടപ്പാക്കിയ പദ്ധതികളിലൂടെ വികസന കുതിച്ചുചാട്ടത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് എൽ ഉഷ പ്രസിഡന്റായും മനു ചെല്ലപ്പൻ വൈസ്‌പ്രസിഡന്റുമായ ഭരണസമിതി. പഞ്ചായത്ത് ഓഫീസിൽ എത്താതെ സേവനം നേരിട്ട് ജനങ്ങളിൽ എത്തിക്കാൻ മിനി പഞ്ചായത്ത് പദ്ധതി കൊണ്ടുവന്നത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മൂന്ന് കേന്ദ്രങ്ങളിൽ തുടങ്ങിയ മിനി പഞ്ചായത്ത് ഓഫീസിലേക്ക് ഫോൺ വഴി അപേക്ഷിച്ചാൽ സേവനം വീടുകളിൽ എത്തിച്ച് നൽകുന്നു. ആരോഗ്യമേഖലയ്‌ക്കും പാലിയേറ്റീവ് പ്രവർത്തനത്തിനും ജില്ലയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച പഞ്ചായത്തുകൂടിയാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‌ വിവിധ കേന്ദ്രങ്ങളിൽ ആറ് സബ് സെന്ററുകൾ നവീകരിച്ച കെട്ടിടങ്ങളിൽ ആരംഭിച്ചു. ഡോക്‌ടർമാരെ അടക്കം ഇവയിൽ ലഭിക്കാനുള്ള നടപടിയും സ്വീകരിച്ചു. ആയുർവേദം, ഹോമിയോ, അലോപ്പതി എന്നിവയ്‌ക്കായി പ്രതിവർഷം ഒരുകോടിയിലധികം രൂപയാണ് ചെലവഴിച്ചത്. കോവിഡിനെ നേരിടാൻ സ്വന്തമായി സിഎഫ്എൽടിസി നടത്തിയ ഏക പഞ്ചായത്ത് എന്ന ബഹുമതിയും നേടാനായി. ഇതിനായി രണ്ടുകോടി രൂപയാണ് ചെലവഴിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി. ഇതിനായി പഞ്ചായത്ത് നേരിട്ട് ഒരുകോടിയോളം രൂപ ചെലവഴിച്ച് പുതിയ കെട്ടിടവും നിർമിച്ചു. ഇസിജി യൂണിറ്റ് അടക്കം സജ്ജമാക്കി. എല്ലാ വാർഡുകളിലും യോഗാ ക്ലബ്ബുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ യോഗ ഹാൾ നിർമിച്ച് പരിശീലനവും ആരംഭിച്ചു. പഞ്ചായത്ത് ആംബുലൻസിന്റെ സേവനം പകുതി നിരക്കിലും നിർധനർക്ക് സൗജന്യമായും നൽകുന്നു. സംസ്ഥാനത്ത് ആദ്യമായി വൃദ്ധസദനം തുടങ്ങാനുള്ള നടപടി സ്വീകരിച്ച നേട്ടവും പത്തിയൂരിന്‌ സ്വന്തം. 40 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. സമ്പൂർണ ലൈഫ് പദ്ധതി നടപ്പാക്കിയും മികവ്‌ കാട്ടി. തെരുവുവിളക്കുകളുടെ പരിപാലനത്തിനുള്ള ഗ്രാമജ്യോതി വിളക്ക് പരിപാലന പദ്ധതിയും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ പ്രതിവർഷം 12 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ ഗ്രാമവണ്ടി പദ്ധതിയും വേറിട്ടവയാണ്‌. ഇതിലൂടെ പത്തിയൂരിന്റെ ഖ്യാതി സംസ്ഥാനമാകെ പടർന്നു. കാർഷികരംഗത്തും ശ്രദ്ധയാകർഷിച്ച നിരവധി പദ്ധതികൾ സാക്ഷാൽക്കരിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇടവിളക്കൃഷി പദ്ധതി നടപ്പാക്കി എല്ലാ വീടുകളിലും ഇടവിളക്കിറ്റുകൾ നൽകി. അഭ്യസ്‌തവിദ്യർക്ക് തൊഴിൽ നൽകുന്ന പഞ്ചായത്തായി മാറി. മാതൃകാ പ്രവർത്തനത്തിന് ലഭിച്ചത്‌ ആർദ്രം പുരസ്‌കാരം അടക്കം നിരവധി അംഗീകാരം. സംരംഭ മേഖലയിലെ മികവിനുള്ള മികച്ച പഞ്ചായത്തായും പത്തിയൂരിനെ തെരഞ്ഞെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home