പ്രതിഭയ-്ക്ക‍് കെട്ടിവയ്‌ക്കാനുള്ള തുക സംഘടനകള്‍ നൽകി

കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. യു പ്രതിഭയ്‍ക്ക് കെട്ടിവയ്‍ക്കാനുള്ള തുക ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളം മണ്ഡലം കമ്മിറ്റികൾ കൈമാറുന്നു
കായംകുളം
കായംകുളം അസംബ്ലി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. യു പ്രതിഭയ്ക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളം മണ്ഡലം കമ്മിറ്റികൾ ചേർന്ന് കൈമാറി. എൻ എസ് സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ മണ്ഡലം സെക്രട്ടറി സി എ അഖിൽ കുമാർ , ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ജുറൈജ്, സന്ദീപ് ചന്ദ്രൻ, അനുപമ സൈജു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എസ് ടി അഖിൽ, അതുൽജിത്ത് , ലെനിൻ സന്യാൽ , നൗഫൽ ഷാജി, മഹിളാ നേതാക്കളായ സുശീലാമണി, എം ജനുഷ, പി ശശികല, ജെ മിനീസ, ജി വസന്തകുമാരിഅമ്മ തുടങ്ങിയവർ പങ്കെടുത്തു.











0 comments