Deshabhimani

ലോക സാക്ഷരതാ ദിനാചരണം

di

മികച്ച സാക്ഷരതാ പ്രവർത്തകയായി തെരഞ്ഞെടുത്ത കൃഷ്‌ണകുമാരി രവീന്ദ്രനെ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനിൽ ഫോക്കസ് ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 01:55 AM | 1 min read

ചാരുംമൂട്

നൂറനാട് സിബിഎം ഹൈസ്‌കൂള്‍ മലയാളം, സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സാക്ഷരതാദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി പാലമേൽ അങ്കണവാടി അധ്യാപിക ബി ബിന്ദുവിനെ മൊമെന്റൊയും പൊന്നാടയും നൽകി ആദരിച്ചു. പിടിഎ പ്രസിഡന്റ്‌ കണ്ണൻ എസ് കലാലയം അധ്യക്ഷനായി. സ്‌കൂൾ പ്രധാനാധ്യാപിക കെ അമ്പിളി, അധ്യാപകരായ വി സുനിത, വി രഞ്‌ജിനി, എസ് ശ്രീകല, രജനി ആർ നായർ, പി ബി സിന്ധു എന്നിവർ സംസാരിച്ചു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ താമരക്കുളം യൂണിറ്റ്‌ സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണം ജില്ലാ സെക്രട്ടറി അനിൽ ഫോക്കസ് ഉദ്‌ഘാടനംചെയ്‌തു. മികച്ച സാക്ഷരതാ പ്രവർത്തകയായി തെരഞ്ഞെടുത്ത കൃഷ്‌ണകുമാരി രവീന്ദ്രനെ ആദരിച്ചു. റസിയ സെയ്ഫ് അധ്യക്ഷയായി. പ്രവീൺ ചാച്ചീസ്, അശോക് ദേവസൂര്യ, ആർ ബി ബിജു, സെയ്ഫ് ലെൻസ്‌മാൻ, എസ് എസ് സജി, ഗോപൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home