ad
Deshabhimani

ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

കേരള വികസന ബദലിന്റെ തുടർച്ചയ്‌ക്ക്‌ 
അണിചേരുക: എൻജിഒ യൂണിയൻ

കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ സമ്മേളനം സിഐടിയു ജനറൽ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 14, 2026, 02:06 AM | 1 min read

മാവേലിക്കര

കേരള വികസന ബദലിന്റെ തുടർച്ചയ്‌ക്കായി അണിചേരാൻ കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ജീവനക്കാരോട്‌ അഭ്യർഥിച്ചു. മാവേലിക്കര താലൂക്ക് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന പ്രതിനിധി സമ്മേളനം സിഐടിയു ജനറൽ ക‍ൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സുനിൽകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി അൻചിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു പ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ജ്യോതികുമാർ, സി അൻചിത്ത്, സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ജോഷ്വ, യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് എസ് ഗോപകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് സ്വാഗതവും ട്രഷറർ ടി കെ മധുപാൽ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ എൻ അരുൺകുമാർ പതാക ഉയർത്തി. ശനിയാഴ്‌ച പ്രതിനിധി സമ്മേളനം സമാപിക്കും. പകൽ 10.30ന് സുഹൃദ്സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home