തണ്ണീർപ്പന്തലൊരുക്കി എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ചേർത്തല മിനി സിവിൽ സ്‌റ്റേഷനിൽ സജ്ജമാക്കിയ തണ്ണീർപ്പന്തൽ നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
കഠിനമായ വേനൽച്ചൂട് കണക്കിലെടുത്ത് കുടിവെള്ളം നൽകാൻ എൻജിഒ യൂണിയൻ മിനി സിവിൽ സ്‌റ്റേഷനിൽ തണ്ണീർപ്പന്തൽ സജ്ജമാക്കി. നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ഏരിയ പ്രസിഡന്റ് സി എസ് നിഖിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വേണു, പി എസ് വിനോദ്, ഏരിയ സെക്രട്ടറി കെ ജെ സുനിഷ്, കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടിവംഗം വി വിജുമോൻ, യൂണിയൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗിരീഷ്, എസ് ജോഷി, എം അരുൺ എന്നിവർ സംസാരിച്ചു.










0 comments