കൃഷ്‌ണപുരത്ത് അങ്കണവാടിക്ക് പുതിയ കെട്ടിടം

കൃഷ്‌ണപുരം പഞ്ചായത്ത് ഒന്നാം വാർഡിലെ 20–-ാം നമ്പർ അങ്കണവാടി കെട്ടിടം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കൃഷ്‌ണപുരം പഞ്ചായത്ത് ഒന്നാംവാർഡിലെ 20–-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎയുടെ മണ്ഡല ആസ്‌തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി കോട്ടീരേത്ത് അധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ശ്രീലത ശശി, അംഗങ്ങളായ എസ് നസിം, മഠത്തിൽ ബിജു, പാറയിൽ രാധാകൃഷ്‌ണൻ, ആശ രാജ്, ശരത്കുമാർ പാട്ടത്തിൽ, രാധാമണി രാജൻ, റസീന ബദർ, ശ്രീലത ജ്യോതികുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ലക്ഷ്‌മി എസ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.









0 comments