Deshabhimani

ദേശീയ സീനിയർ വോളി
കേരളത്തെ നയിക്കാൻ 
മുഹമ്മക്കാരൻ

ടി ആർ സേതു ഭാര്യ നിഖില, മകൻ ആര്യൻ ആദം എന്നിവരോടൊപ്പം
വെബ് ഡെസ്ക്

Published on Jan 03, 2026, 12:51 AM | 1 min read

മുഹമ്മ

ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ കേരള ടീമിനെ മുഹമ്മ സ്വദേശി ടി ആർ സേതു നയിക്കും. കേരള ടീമിൽ ഏഴാം തവണ അംഗമാകുന്ന സേതു ആദ്യമാണ്‌ ക്യാപ്റ്റനാകുന്നത്. പരിശീലനശേഷം ടീം മത്സരവേദിയായ വാരണസിയിലേക്ക് പുറപ്പെട്ടു. നാലു മുതൽ 11 വരെയാണ് മത്സരം. 2024--–25 ൽ ജയ്‌പൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷടീം ജേതാക്കളായിരുന്നു. കൊച്ചി കസ്റ്റംസിൽ എൽ ഡി ക്ലർക്കായി ജോലിചെയ്യുകയാണ് മുപ്പതുകാരനായ സേതു. മുഹമ്മ എ ബി വിലാസം സ്കൂൾ വിദ്യാർഥിയായിരുന്നു. കായികാധ്യാപകൻ വി സവിനയനും വോളിബോൾ താരമായിരുന്ന അധ്യാപകൻ അജിത് ലാലുമായിരുന്നു പരിശീലകർ. മുഹമ്മ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിൽ തോട്ടത്തുശേരി രാജന്റെയും ആനന്ദവല്ലിയുടെയും മകനാണ്. ആലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ ക്ലർക്കായ നിഖിലയാണ് ഭാര്യ. നഴ്സറി വിദ്യാർഥി ആര്യൻ ആദം മകനും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home