ad
Deshabhimani

ഇടുങ്ങിയ എംസിഎഫ്‌; 
വീർപ്പുമുട്ടി ഹരിതകർമസേന

കാർത്തികപ്പള്ളി പുതുക്കുണ്ടം എംസിഎഫിൽ പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങൾക്കിടയിൽ ഞെങ്ങിഞെരുങ്ങി ജോലി ചെയ്യുന്ന ഹരിതകർമസേനാംഗങ്ങൾ

കാർത്തികപ്പള്ളി പുതുക്കുണ്ടം എംസിഎഫിൽ പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങൾക്കിടയിൽ ഞെങ്ങിഞെരുങ്ങി ജോലി ചെയ്യുന്ന ഹരിതകർമസേനാംഗങ്ങൾ

വെബ് ഡെസ്ക്

Published on Apr 20, 2026, 12:05 AM | 1 min read

കാർത്തികപ്പള്ളി ​

കാർത്തികപ്പള്ളി പഞ്ചായത്തിന്റെ പുതുക്കുണ്ടത്തുള്ള എംസിഎഫിൽ ഹരിതകർമസേനാംഗങ്ങൾ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു. 2017 മുതൽ ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടം പിന്നീട് കുടുംബശ്രീയുടെ കമ്യൂണിറ്റി കിച്ചണാക്കി മാറ്റുകയും കെട്ടിടത്തിന് മുകളിൽ ഷീറ്റിട്ട് നിർമിച്ച മുറിയിലേക്ക് എംസിഎഫ് പ്രവർത്തനം മാറ്റുകയുംചെയ്‌തു. പത്തുമീറ്ററോളം മാത്രം നീളമുള്ള എംസിഎഫിലാണ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽനിന്ന്‌ ശേഖരിക്കുന്ന പ്ലാസ്‌റ്റ്‌ക്‌ മുഴുവൻ എത്തുന്നത്. 26 സേനാംഗങ്ങൾ ഇതിനുള്ളിൽ ഞെങ്ങിഞെരുങ്ങി ഇരുന്നാണ് പ്ലാസ്‌റ്റിക്‌ വേർതിരിക്കുന്നത്. ജോലിക്കിടയിൽ രണ്ട് അംഗങ്ങൾ കുഴഞ്ഞുവീണ സംഭവംവരെയുണ്ടായി. ഹരിതകർമസേനാംഗങ്ങൾക്ക് ശുചിമുറി സംവിധാനങ്ങൾ പോലും ലഭ്യമല്ല. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home