ad
Deshabhimani

എം എൻ വിജയൻനായർ 
രക്തസാക്ഷി ദിനാചരണം

എം എൻ വിജയൻനായർ രക്തസാക്ഷി ദിനാചരണം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക്‌ സി തോമസ്
ഉദ്ഘാടനംചെയ്യുന്നു

എം എൻ വിജയൻനായർ രക്തസാക്ഷി ദിനാചരണം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക്‌ സി തോമസ്
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 18, 2026, 12:54 AM | 1 min read

മങ്കൊമ്പ്
ആർ എസ് എസ് ക്രിമിനൽ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായി ധീര രക്തസാക്ഷിത്വം വരിച്ച എം എൻ വിജയൻ നായരുടെ 37-ാം രക്തസാക്ഷി ദിനാചരണവും സമ്മേളനവും സിപിഐ എം പുളിങ്കുന്ന്,- മങ്കൊമ്പ് ലോക്കൽ കമ്മിറ്റികൾ സംഘടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം ചേർന്ന അനുസ്‌മരണ സമ്മേളനം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക്‌ സി തോമസ് ഉദ്ഘാടനം ചെയ്തു . ദിനാചരണ കമ്മിറ്റി പ്രസിഡന്റ്‌ പി കെ പൊന്നപ്പൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ, ഏരിയ സെക്രട്ടറി സി പി ബ്രീവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രസാദ്ബാലകൃഷ്ണൻ, ജോസ് തോമസ്, തോമസ് പൈലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home