അങ്കണവാടി കെട്ടിടം തുറന്നു

മാന്നാറിൽ വിവിധ പദ്ധതികൾ മന്ത്രി ഉദ്‌ഘാടനംചെയ്‌തു

Anganwadi

മാന്നാർ പഞ്ചായത്ത് ഒന്നാം വാർഡിലെ 164‑-ാം നമ്പർ അങ്കണവാടി കെട്ടിടം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2025, 01:28 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിർമിച്ച 164-‑ാം നമ്പർ അങ്കണവാടി കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മുഴുവൻ വാർഡുകളിലും വികസന പ്രവർത്തനങ്ങൾ നടത്തിയ ടി വി രത്നകുമാരിയുടെ നേതൃത്വത്തിലെ മാന്നാർ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. 10 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തി സ്ഥലം വാങ്ങിയും സജി ചെറിയാന്റെ വികസന ഫണ്ടിൽ 25ലക്ഷം രൂപ ഉൾപ്പെടുത്തിയുമാണ് കെട്ടിട നിര്‍മാണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, ഐ സി ഡി എസ് സൂപ്പർവൈസർ ജ്യോതി ജയദേവൻ, പ്രൊഫ. പി ഡി ശശിധരൻ, പി എൻ ശെൽവരാജൻ, ടൈറ്റസ് പി കുര്യൻഎന്നിവര്‍ സംസാരിച്ചു. തുടർന്ന് എട്ടാം വാർഡിൽ എംസിഎഫ് കെട്ടിടം, മാന്നാർ വില്ലേജ് ഓഫീസ് കെട്ടിട നിർമാണം, മാന്നാർ- കോയിക്കൽ ജങ്ഷന്‍ വെയിറ്റിങ് ഷെഡ്, വാർഡ് 11 ൽ കൊച്ചുകളരിയ്ക്കൽ റോഡ്, വാർഡ് 13 ൽ മാന്നാർ കൊട്ടാരം കലുങ്ക് -നടുവിലത്തറ റോഡ് എന്നിവയുടെ ഉദ്ഘാടനങ്ങളും മന്ത്രി സജി ചെറിയാൻ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home