പുനരധിവാസ ക്ലിനിക്കുകൾക്ക് തുടക്കം

വണ്ടാനം
ആലപ്പുഴ വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (പിഎംആർ) സ്‌പെഷ്യൽ ക്ലിനിക്കുകൾക്ക് തുടക്കം. ഒബീസിറ്റി ക്ലിനിക്ക്, റ്യൂമറ്റോളജി റീഹാബിലിറ്റേഷൻ ക്ലിനിക്ക്, ഓങ്കോളജി റീഹാബിലിറ്റേഷൻ ക്ലിനിക് എന്നിവയാണ് പ്രവർത്തിച്ചുതുടങ്ങിയത്. അമിതവണ്ണവും അനുബന്ധ ശാരീരിക ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പ്രത്യേക ചികിത്സാസൗകര്യം എല്ലാ തിങ്കളാഴ്‌ചകളിലും ഒബീസിറ്റി ക്ലിനിക്കിൽ ലഭ്യമാകും. വാതരോഗികൾക്കുള്ള പുനരധിവാസ ക്ലിനിക്ക് ബുധനാഴ്‌ചകളിലും, കാൻസർ ചികിത്സ കഴിഞ്ഞവർക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായിക്കുന്ന ഓങ്കോളജി റീഹാബിലിറ്റേഷൻ ക്ലിനിക്ക് വ്യാഴാഴ്‌ചകളിലും പ്രവർത്തിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ ഉദ്ഘാടനംചെയ്‌തു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ അധ്യക്ഷനായി. ആർഎംഒ ഡോ. എൽ ലക്ഷ്‌മി, വിവിധ വകുപ്പുമേധാവികൾ, ഡോക്‌ടർമാർ എന്നിവർ പങ്കെടുത്തു.










0 comments