മാരൻകുളങ്ങര ക്ഷേത്രക്കുളം നവീകരിച്ചു

കലവൂർ മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവീകരിച്ച ക്ഷേത്രക്കുളം പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
മാരാരിക്കുളം
കലവൂർ മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ കെഎൽഡിസി നേതൃത്വത്തിൽ നബാർഡ് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച ക്ഷേത്രക്കുളം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ, പ്രൊജക്‌ട് എൻജിനിയർ എസ് വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, ദേവസ്വം പ്രസിഡന്റ് കെ കെ ഗോപകുമാർ, വി സജി, പി എസ് വിപിനചന്ദ്രൻ, സെക്രട്ടറി വി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments