ad
Deshabhimani

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: കെജിഒഎ

KGOA District Council State Secretariat Member K Praveen inaugurates
വെബ് ഡെസ്ക്

Published on Jun 05, 2025, 03:00 AM | 1 min read

ആലപ്പുഴ

ജൂലൈ ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ ഗസറ്റഡ് ജീവനക്കാരും പങ്കെടുക്കണമെന്ന് കെജിഒഎ ജില്ലാ കൗൺസിൽ അഭ്യർഥിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പ്രവീൺ ഉദ്ഘാടനംചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് വേണുക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിച്ച ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്ന എസ് ശ്രീകുമാർ, ഒ ജെ ഷിബു, ക്ലീറ്റസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് യോഗം സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ഡോ. സിജി സോമരാജൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പ്രവീൺ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ റെനി സെബാസ്റ്റ്യസ്‌റ്റ്യൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി കെ എസ് രാജേഷ് നന്ദിയും പറഞ്ഞു. വയനാട് നടന്ന സംസ്ഥാന സമ്മേളനത്തോടുബന്ധിച്ച് നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സോണി വർഗീസ്, മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സുരാജ് തോമസ് എന്നിവരെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home