Deshabhimani

മഹിള അസോസിയേഷൻ 
പ്രതിഷേധിച്ചു

mahila association

ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Oct 12, 2026, 02:35 AM | 1 min read

മാന്നാർ

ജന്തർമന്തറിൽ സമരത്തിനെതിരെയുള്ള നരനായാട്ടിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുഷ്‌പലത മധു ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് എം കെ ഗീതാകുമാരി അധ്യക്ഷയായി. ഏരിയ സെക്രട്ടറി ടി ടി ഷൈലജ സ്വാഗതം പറഞ്ഞു. ചെങ്ങന്നൂർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകൾ ഡൽഹിയിൽ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ചും ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ചെങ്ങന്നൂർ ആൽത്തറ ജങ്ഷനിൽ സംഘടിപ്പിച്ച യോഗം ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഹേമലത മോഹൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ടി അനിതകുമാരി അധ്യക്ഷയായി. മഞ്‌ജു പ്രസന്നൻ, ദിവ്യ ഉണ്ണികൃഷ്‌ണൻ, കെ എം ശ്രീദേവി, അനു അനിൽ, മായാദേവി, ലേഖ രാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home