ad
Deshabhimani

വികസന വിസ്‌മയത്തിന്റെ ആലപ്പുഴ മോഡൽ

പാലമേറുന്നു ജീവിതങ്ങൾ

Nehru Trophy Walking Bridge

ആലപ്പുഴ നെഹ്റു ട്രോഫി നടപ്പാലം

avatar
നെബിൻ കെ ആസാദ്‌

Published on Nov 16, 2025, 01:22 AM | 2 min read

ആലപ്പുഴ

നഗരത്തിന്റെ പ്രൗഢിക്കും പ്രതാപത്തിനും ഇണങ്ങുന്നതും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതുമായ രീതിയിൽ നഗര നവീകരണത്തിനൊപ്പം ജനക്ഷേമത്തിനും പ്രാധാന്യം നൽകിയ വികസനങ്ങളാണ്‌ ആലപ്പുഴ നഗരസഭയുടേത്‌. നെഹ്‌റുട്രോഫി തുരുത്ത്‌ നിവാസികളുടെ നൂറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് അറുതി വരുത്തി. അത്യാഹിതമുണ്ടാകുമ്പോഴും വള്ളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയ്‌ക്കാണ് പരിഹാരമായത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രി, കലക്‌ടറേറ്റടക്കം സർക്കാർ സ്ഥാപനങ്ങൾ, കോടതി തുടങ്ങി എവിടെ പോകണമെങ്കിലും ആശ്രയം കടത്തുവള്ളമായിരുന്നു. നഗരസഭ അമൃത് പദ്ധതിയിൽ അർബൻ ട്രാൻസ്‌പോർട് സെക്‌ടറിൽ ഉൾപ്പെടുത്തി 3.509 കോടി രൂപ ചെലവിലാണ്‌ 60 മീറ്റർ നീളത്തിൽ നടപ്പാലം നിർമിച്ചത്.  അഞ്ച്‌ വർഷത്തിനിടെ മൃഗസംരക്ഷണമേഖലയിൽ 169 കോടി ചെലവഴിച്ചു. 2500 തെരുവുനായ്ക്കൾക്ക് വാക്‌സിനേഷൻ നൽകി. കിഴക്കൻ മേഖലകളിലും കുട്ടനാട് മേഖലകളിലും ക്ഷീരകർഷകർക്കായി മോട്ടോർ ബോട്ട് സർവീസ് ഏർപ്പെടുത്തി. പുതിയ 1287 ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വഴിയൊരുക്കി. 80 ലക്ഷം വിനിയോഗിച്ചു. ശുദ്ധജല ലഭ്യത ലക്ഷ്യമിട്ട് 22 വാട്ടർ കിയോസ്‌ക്‌ പ്രവർത്തനമാരംഭിച്ചു. 23.83 കോടി ചെലവഴിച്ച് നാല്‌ വാട്ടർ ടാങ്കുകൾ അമൃത് പദ്ധതിയിൽ നിർമിച്ചു. 71 ലക്ഷം ലിറ്ററാണ്‌ ശേഷി. 3.121.92 കോടി ചെലവിൽ 318 കി.മീറ്റർ പൈപ്‌ലൈനുകൾ മാറ്റി സ്ഥാപിച്ചു. കിഫ്ബിയിൽ 25 കോടി രൂപ വിനിയോഗിച്ച് നാല്‌ വാട്ടർ ടാങ്കുകൾ നിർമിച്ചു. ​കൈപിടിച്ച്‌ മുന്നോട്ട്‌ പാലിയേറ്റീവ് കെയർ വഴി അഞ്ച്‌ യൂണിറ്റുകളിൽ നൂറിലധികം കിടപ്പുരോഗികൾക്ക് ഡോക്ടറുടെ സേവനവും ഗൃഹപരിചരണവും ഉറപ്പാക്കി. ജനറൽ ആശുപത്രിയിലൂടെ വിവിധ ഉപകരണങ്ങൾ സൗജന്യമായി വിതരണംചെയ്യുന്നു. 3.75 കോടി ചെലവഴിച്ചു. "അഭയം' ബഡ്‌സ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 187 കുടുംബങ്ങൾക്ക് ജീവിതസാഹചര്യങ്ങൾ ഒരുക്കി നഗരം അതിദാരിദ്ര്യ മുക്തമാക്കി. അഗതി ആശ്രയ, അതിദരിദ്രം, കുടിവെള്ള സബ്‌സിഡി, തീരദേശ, ജനറൽ ഭവനപുനരുദ്ധാരണം പദ്ധതികളിലായി 2036 വനിതാ ഗുണഭോക്താക്കൾക്ക് 9,67,74,632 -രൂപ നൽകി. ഭവനപുനരുദ്ധാരണം ആവശ്യമായ 36 കുടുംബങ്ങൾക്ക് 36 ലക്ഷം രൂപ നൽകി. 160 പേർക്ക് മാസംതോറും സപ്ലൈകോ വഴി ഭക്ഷ്യകിറ്റും ഭക്ഷണം പാചകംചെയ്യാൻ കഴിയാത്ത 27 പേർക്ക് നഗരസഭ ഭക്ഷണവും നൽകിവരുന്നു. ഈ കുടുംബങ്ങളിലെ അഞ്ച്‌ പേർക്ക് വിവിധ തൊഴിൽ സാധ്യതകളും ലഭ്യമാക്കി. ചാത്തനാട് 53 കുടുംബങ്ങൾക്ക് പട്ടയം യാഥാർഥ്യമാക്കുന്നു. എസ്‌സി വിദ്യാർഥികൾക്ക് പഠനമുറി, ലാപ്ടോപ്പ്, സ്‌കോളർഷിപ്പ്, ഭവനപുനരുദ്ധാരണം, സ്ഥലംവാങ്ങൽ, ഭവന നിർമാണം, വിവാഹധനസഹായം, മിശ്രവിവാഹിതർക്ക് ധനസഹായം തുടങ്ങിയ പദ്ധതികളിലായി 3,56,59,918- രൂപ ചെലവഴിച്ചു. അടിമുടി മാറി 
ആരോഗ്യം, വിദ്യാഭ്യാസം 12 പുതിയ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. നഗരപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. പ്രാഥമിക ചികിത്സയും രോഗ പ്രതിരോധവും മികവുറ്റതാക്കി. ജനറൽ ആശുപത്രിയിൽ എൻഡോസ്‌കോപ്പി മെഷീനും ബ്ലഡ് ബാങ്ക് സെന്ററും സജ്ജമാക്കി. വർഷം മൂന്ന്‌ കോടിയിലധികം രൂപ ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും രോഗീപരിചരണത്തിനുമായി നീക്കിവച്ചു. ആകർഷകമായി സ്‌കൂൾ കെട്ടിടങ്ങൾ, ഇന്ററാക്ടീവ് ക്ലാസ് മുറികൾ, ബഞ്ച്, ഡസ്ക്, പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്ക് പഠനമുറി, സ്കോളർഷിപ്, ലാപ്പ്ടോപ്, പഠനോപകരണങ്ങൾ എന്നിവ ഉറപ്പാക്കി. 12 ലക്ഷം രൂപ പഠനമുറികൾക്കും 32.35 ലക്ഷം രൂപ സ്കോളർഷിപ്പിലും 46 ലക്ഷം രൂപ ലാപ്ടോപ്പിനും 10 ലക്ഷം രൂപ പഠനോപകരണങ്ങൾക്കും വിനിയോഗിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home