ad
Deshabhimani

സാഹിത്യനായകർ കൈയൊപ്പു ചാർത്തിയ 
പുസ്‌തകശേഖരം

    രാമപുരം ചന്ദ്രബാബു

രാമപുരം ചന്ദ്രബാബു

വെബ് ഡെസ്ക്

Published on Jun 19, 2026, 12:28 AM | 1 min read

കായംകുളം ​

വായനയും എഴുത്തും നെഞ്ചേറ്റിയ എഴുത്തുകാരനാണ് രാമപുരം ചന്ദ്രബാബു. അതിവിപുലമായ പുസ്തക ശേഖരത്തിന്റെ ഉടമയാണ്‌. പ്രശസ്ത സാഹിത്യകാരന്മാർ കൈയൊപ്പു ചാർത്തി സ്‌നേഹപൂർവം നൽകിയ പുസ്‌തകങ്ങളാണ്‌ അധികവും. കടമ്മനിട്ട രാമകൃഷ്ണനും, ഡോ.സുകുമാർ അഴീക്കോടും, ഒ എൻ വി യും, എം ടിയും അടക്കമുള്ള പ്രഗത്ഭർ കൈയൊപ്പ്‌ ചാർത്തിയ പുസ്‌തകങ്ങൾ അമൂല്യ സമ്പത്തായാണ്‌ ചന്ദ്രബാബു സൂക്ഷിക്കുന്നത്‌. കഥ, കവിത, നോവൽ, നാടകം, ലേഖനങ്ങൾ, പഠനം, ചരിത്രം, വിവർത്തനം തുടങ്ങി ഒട്ടുമിക്ക സാഹിത്യ വിഭാഗങ്ങളിലെ പുസ്തങ്ങൾ ശേഖരത്തിലുണ്ട്. ചെറുകഥയ്ക്കുള്ള ടാഗോർ പുരസ്കാരം, മലയാള ചെറുകഥാ പഠനകേന്ദ്രം അവാർഡ്, ശ്രീ ചിത്തിര തിരുനാൾ അവാർഡ്, പ്രൊഫ.കോഴിശേരി ബാലരാമൻ സ്മാരക യുവപ്രതിഭാ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കവി കടമ്മനിട്ടയുടെ പുസ്തകമടക്കം ഇരുന്നൂറോളം പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. നിരവധി സ്മരണികകളുടെ എഡിറ്ററായും പ്രവർത്തിച്ചു.മഹാകവി കുമാരനാശാന്‍ സ്മാരക സമിതിയുടെ മുൻ ചെയർമാനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home