വിജയാരവം തീർത്ത് മുഖ്യമന്ത്രി

കായംകുളത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
എൽഡിഎഫ് സ്ഥാനാർഥി അഡ്വ. യു പ്രതിഭയുടെ പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗത്തിൽ സ്‌ത്രീകളടക്കം ആയിരങ്ങൾ അണിചേർന്നത് കായംകുളത്തിന് ആവേശമായി. മണ്ഡലത്തിലെ 21 മേഖലകളിൽനിന്ന് എത്തിയ പ്രവർത്തകർ ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിച്ച് പ്രകടനമായി എൽമെക്‌സ് ഗ്രൗണ്ടിലേക്ക് എത്തി. പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിലും പരിസരങ്ങളും ജനങ്ങളാൽ തിങ്ങിനിറഞ്ഞിരുന്നു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് കേരളത്തിന്റെ ജനനായകനെ വേദിയിലേക്ക് സദസ് സ്വീകരിച്ചാനയിച്ചത്. വേദിയിലെത്തിയ പിണറായി യു പ്രതിഭയെയും ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി ടി ടി ജിസ്‌മോനെയും വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചു. സദസിലെങ്ങും ഹർഷാരവം. ഇരു സ്ഥാനാർഥികളുടെയും കൈ ഉയർത്തി പിണറായി വിജയൻ അഭിവാദ്യംചെയ്‌തപ്പോൾ സദസിൽ ഉയർന്നത് ആവേശത്തിൻ അല. സ്ഥാനാർഥികളും എൽഡിഎഫ് നേതാക്കളും മുഖ്യമന്ത്രിയെ സ്വീകരിച്ചു. കായംകുളം മണ്ഡലത്തിന്റെ വികസനരേഖ മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എ ഷാജഹാൻ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. കെ എച്ച് ബാബുജാൻ സ്വാഗതം പറഞ്ഞു. ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ നേതാക്കളായ ആർ നാസർ, എ മഹേന്ദ്രൻ, പി ഗാനകുമാർ, കോശി അലക്‌സ്, ഷെയ്‌ഖ് പിഹാരീസ്, ബി അബിൻഷാ, പി അരവിന്ദാക്ഷൻ, കെ ജി സന്തോഷ്, എൻ ശ്രീകുമാർ, എഎസ് സുനിൽ, ആർ ഗിരിജ, മണി വിശ്വനാഥ്, ജോസഫ് ജോൺ, ഷിജു ഇഞ്ചയ്‌ക്കൽ, സജു ഇടയ്‌ക്കാട്, സക്കീർ മല്ലഞ്ചേരി, ഗോവിന്ദൻകുട്ടി കാർണവർ, റാഫി വിളയിൽ, മോഹനൻ കാർത്തിക, കെ സത്യൻ, ഐ ഷാജഹാൻ, ഷെരീഫ് പത്തിയൂർ, സലിം മുരുക്കുംമൂട്, മനാഫ് മണ്ണാശേരി, താജുദ്ദീൻ വളൂത്തറ, സുബിൻ തോപ്പിൽ, കെ സി സക്കറിയ, കെ എൻ ജയറാം, സത്താർ ചേരാവള്ളി, ബാബു എന്നിവരും പങ്കെടുത്തു.










0 comments