ചിരി തുടരും പടരും...

ഹരിപ്പാട് സ്വീകരിക്കാനെത്തിയ സരസമ്മ സദാശിവൻ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെ ക്ഷേമ പെൻഷൻ വർധിപ്പിച്ചതിൽ സന്തോഷം അറിയിക്കുന്നു
ഗോകുൽ ഗോപി
Published on Feb 09, 2026, 01:36 AM | 1 min read
ആലപ്പുഴ
‘മുടക്കമില്ലാതെ കിട്ടുന്ന പെൻഷൻ വലിയ ആശ്വാസമാണ് കുഞ്ഞേ, മറ്റോര് മാസങ്ങളോളം മുടക്കിയപ്പോൾ വലിയ ദുരിതമായിരുന്നു.' 80 വയസായ സരസമ്മയുടെ വാക്കുകളിൽ സർക്കാരിന് നന്ദിയും കടപ്പാടും. വർധക്യകാലരോഗങ്ങൾ വെല്ലുവിളിയാകുന്പോൾ മാസവും കൃത്യമായി കിട്ടുന്ന പെൻഷൻ തുക ആശ്വാസമാണ്. മരുന്ന് വാങ്ങാമെന്ന് മാത്രമല്ല, കൊച്ചുമക്കൾക്ക് കോളേജിൽ പോകാൻ വല്ലപ്പോഴും യാത്രക്കൂലിയും നൽകാനാകുന്നതിന്റെ പത്രാസും ചിരിയും ചില്ലറയല്ല. അതിന് നന്ദി അറിയിക്കാനാണ് ഹരിപ്പാട്ടെ ജാഥ കേന്ദ്രത്തിൽ വന്നത്. വിവരമറിഞ്ഞ ജാഥക്യാപ്‌റ്റൻ ബിനോയ് വിശ്വം വേദിയിലേക്ക് വിളിച്ചു. കൈയിൽ കരുതിയ പൂവ് കൈമാറി. അദ്ദേഹം ചേർത്തുപിടിച്ചതോടെ വാക്കുകൾ ഇടറി സരസമ്മ കണ്ണീരണിഞ്ഞു. പത്തനംതിട്ട തടിയൂർ സ്വദേശി സരസമ്മ സദാശിവൻ അഞ്ചുവർഷമായി ഹരിപ്പാട് വെട്ടുവേനിയിലെ മകളുടെ വീട്ടിലാണ് താമസം. അയൽവാസികൾക്കൊപ്പമാണ് ജാഥ സ്വീകരണ കേന്ദ്രത്തിലെത്തിയത്.










0 comments