നാടിൻ നായകനായി പ്രസാദ്

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദ് മരുത്തോർവട്ടം മേഖലയിലെ തേനത്ത് വോട്ടർമാരെ കാണുന്നു
ചേർത്തല
എൽഡിഎഫ് സർക്കാരിന്റെ സമാനതകളില്ലാത്ത വികസന–ക്ഷേമ പദ്ധതികൾ എത്തിക്കുകയും നാടിന്റെ മിത്രമായി മാറുകയുംചെയ്‌ത പി പ്രസാദിന് തണ്ണീർമുക്കം പഞ്ചായത്തിൽ ഹൃദ്യമായ വരവേൽപ്പ്. കേരഗ്രാമം, ക്ഷീരഗ്രാമം പദ്ധതികൾ പഞ്ചായത്തിൽ എത്തിച്ചതും വാരനാട്, വെള്ളിയാകുളം സ്‌കൂളുകൾക്ക് ഒരുകോടി വീതവും മരുത്തോർവട്ടം സ്‌കൂളിന് 1.5 കോടിയും അനുവദിപ്പിച്ചതും പ്രസാദിന് നാടിന്റെ പൊതുസ്വീകാര്യതയേറ്റി. കൃഷിഭവൻ സ്‌മാർട്ടാക്കാൻ 1.44 കോടിയും നാല് അങ്കണവാടികൾക്ക് 80 ലക്ഷം ബജറ്റിൽ അനുവദിപ്പിച്ചതും പ്രസാദിന്റെ ഇടപെടലിൽ. വാരനാട്–ചെങ്ങണ്ട–കാളികുളം റോഡ് പുനർനിർമാണത്തിന് ഒന്പതുകോടിയും ശങ്കർ ജങ്‌ഷൻ–കുണ്ടുവളവ് റോഡിന് ഒരുകോടിയും അനുവദിപ്പിച്ചതും വികസന നായകനെന്ന അംഗീകാരം ജനതയിലാകെ പ്രസാദിന് നേടിക്കൊടുത്തു. പഞ്ചായത്തിലെ തൊഴിൽ കേന്ദ്രങ്ങളിലും സങ്കേതങ്ങളിലും ആരാധനാലയങ്ങളിലും എത്തിയ പ്രസാദ് വോട്ടർമാരെ കൂട്ടത്തോടെ കണ്ടു. തങ്ങളിലൊരുവനായി നാടാകെ കണക്കാക്കുന്ന പ്രതികരണമാണ് എല്ലാവരിൽനിന്നും ഉണ്ടായത്. പ്രധാനകേന്ദ്രങ്ങളിലെത്തി കടകളും സന്ദർശിച്ചു. പാതയോരങ്ങളിൽ കണ്ടവരുമായി സൗഹൃദം പങ്കിട്ടു. ബുധൻ രാവിലെ കൊക്കോതമംഗലം മേഖലയിലും തുടർന്ന് മരുത്തോർവട്ടത്തും തണ്ണീർമുക്കത്തുമാണ് പ്രസാദ് വോട്ടർമാരെ കണ്ടത്. വ്യാഴാഴ്‌ച ചേർത്തല ടൗൺ ഇൗസ്‌റ്റ്, വെസ്‌റ്റ് മേഖലകളിലാണ് സന്ദർശനം.










0 comments