ad
Deshabhimani

അരൂരിന് പ്രിയം ദെലീമ

അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ദലീമ ചന്തിരൂരിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരോട് വോട്ടു തേടിയപ്പോൾ

അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ദലീമ ചന്തിരൂരിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരോട് വോട്ടു തേടിയപ്പോൾ

വെബ് ഡെസ്ക്

Published on Apr 03, 2026, 12:20 AM | 1 min read

അരൂർ

പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ് അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ദെലീമ. ചെല്ലുന്നിടത്തെല്ലാം ഒരു കുടുംബാംഗത്തെ പോലെയാണ് ജനങ്ങൾ വരവേൽക്കുന്നത്. കോൺഗ്രസ്‌ എംഎൽഎയുടെ കാലത്ത് നിലച്ചുപോയ മണ്ഡലത്തിലെ വികസനങ്ങൾ സാധ്യമായത്‌ ദെലീമ എംഎൽഎ ആയതോടെയാണ് എന്ന ഉറച്ച ബോധ്യം അരൂരുകാർക്കുണ്ട്. വ്യാഴം രാവിലെ തുറവൂരിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. തുറവൂർ സെന്റ് ജോസഫ് , വളമംഗലം സേക്രട്ട് ഹാർട്ട് എന്നീ ദേവാലയങ്ങൾ സന്ദർശിച്ചു. അരുക്കുറ്റി അഹമ്മദിയ നഗർ, കണ്ണാറ പള്ളി നഗർ, അരൂരിലെ തോസ്‌കാന വില്ലേജ് പ്രദേശങ്ങളിലും വോട്ടഭ്യർഥിച്ചു. അരൂരിലെയും തുറവൂരിലെയും മരണവീടുകളിലെത്തി. ചന്തിരൂരിലെ വിവാഹ ചടങ്ങിലും പങ്കെടുത്തു. പെസഹാ വ്യാഴം ആയതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചതിരിഞ്ഞ് അവസാനിപ്പിച്ചു. ദുഖവെള്ളി ദിനത്തിൽ വിവിധ ദേവാലയങ്ങളിലെ ആരാധന ചടങ്ങുകളില്‍ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home