ad
Deshabhimani

എം എസേ ഞങ്ങളുണ്ട് ഒപ്പം

 മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ്‌ അരുൺകുമാറിന്  താമരക്കുളം പുന്നക്കുറ്റിയിൽ നൽകിയ സ്വീകരണം

മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ്‌ അരുൺകുമാറിന് താമരക്കുളം പുന്നക്കുറ്റിയിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Apr 06, 2026, 01:48 AM | 1 min read

മാവേലിക്കര

"ഞങ്ങളോട് വോട്ട് അഭ്യർഥിക്കണ്ട, ഞങ്ങളുണ്ട് ഒപ്പം’ എന്നാണ്‌ സ്വീകരണകേന്ദ്രങ്ങളിൽ ജനക്കൂട്ടം എം എസ്‌ അരുൺകുമാറിനോട്‌ പറയുന്നത്‌. മെയ്‌ നാലിന് മാവേലിക്കരയെ ചെങ്കടലാക്കാനാണ്‌ അവരുടെ കാത്തിരിപ്പ്‌. സ്വീകരണപര്യടനം അവസാന റൗണ്ട് കടന്നപ്പോൾ എം എസ്‌ അരുൺകുമാർ മാവേലിക്കരയിൽ വിജയം ഉറപ്പിച്ചുകഴിഞ്ഞു. "കണ്ണേ കരളേ എം എസേ, മാവേലിക്കരയുടെ മണിമുത്തേ’ എന്ന മുദ്രാവാക്യം നൂറുകണക്കിന് കണ്ഠങ്ങളിൽനിന്നുയർന്നു. ഞായറാഴ്‌ച ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലായിരുന്നു പര്യടനം. ചുനക്കര കല്ലിപ്പൂന്തലിൽ സിപിഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം ഡി ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. ജിത്തു മനോജ് അധ്യക്ഷനായി. മനോജ് കമ്പനിവിള സ്വാഗതം പറഞ്ഞു. ചുനക്കരയിലെ അവസാനകേന്ദ്രമായ പത്തിശേരി പിന്നിട്ട് ഉച്ചയോടെ താമരക്കുളം പഞ്ചായത്തിൽ പ്രവേശിച്ചു. കണ്ണനാകുഴി കല്ലുകുഴി ജങ്ഷനിൽ ആദ്യ സ്വീകരണം. വൈകുന്നേരത്തോടെ വള്ളികുന്നം പഞ്ചായത്തിൽ പ്രവേശിച്ചു. ചൂനാട് സമാപനസമ്മേളനം എൽഡിഎഫ് മണ്ഡലം കൺവീനർ ജേക്കബ് ഉമ്മൻ ഉദ്ഘാടനംചെയ്‌തു. സ്വീകരണകേന്ദ്രത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ആളുകൾ വഴിയോരങ്ങളിൽ കാത്തുനിന്ന് അരുണിന്റെ ഛായാചിത്രം ഉപഹാരമായി നൽകി. ഓരോ കേന്ദ്രത്തിലും സ്‌ത്രീകളുടെ വൻ പങ്കാളിത്തം. ചൂനാട്ട് രാത്രി ഏറെ വൈകി പര്യടനം സമാപിക്കുമ്പോഴും സ്വീകരണകേന്ദ്രം ജനനിബിഡമായിരുന്നു. തുടർച്ചയായി നാലാം വട്ടവും മണ്ഡലം ചുവക്കുമെന്നുറപ്പായി. വിവിധ സർവേകളെ സാധൂകരിക്കുന്ന നിലയിൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതിലും ഏറെയാകും. വിവിധ കേന്ദ്രങ്ങളിൽ കെ രാഘവൻ, ജി ഹരിശങ്കർ, കെ മധുസൂദനൻ, ജി രാജമ്മ, ബി ബിനു, ജി അജയകുമാർ, വി വിനോദ്, ആർ ബിനു, എസ് അഷ്‌കർ, സഫിയ സുധീർ, എ മണിയമ്മ, ഹരിലാൽ, എസ് മോഹനൻപിള്ള, ജയമോഹൻ, എസ് പ്രശാന്ത്, വള്ളികുന്നം രാജേന്ദ്രൻ, അനു ശിവൻ, അജിത്ത് തെക്കേക്കര, ബിനു കെ അലക്‌സ്‌, വി കെ അനിൽ,‍ എൻ എസ് സലിംകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home