കുമരകം ബോട്ടുദുരന്തം: സ്‌മരണാഞ്‌ജലി നാളെ

മുഹമ്മ
കുമരകം ബോട്ടുദുരന്തത്തിൽ ജീവൻപൊലിഞ്ഞവർക്ക് ഞായറാഴ-്ച സ്‌മരണാഞ്‌ജലി. 2002 ജൂലൈ 27നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഒരുഗ്രാമത്തിന്റെ ചുറ്റുവട്ടത്തുനിന്ന് മാത്രമായി 29 ജീവനുകൾ നഷ്‌ടമായത്. 15 സ്ത്രീകളും 13 പുരുഷന്മാരും ഒരു പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. മുഹമ്മയിൽനിന്ന് പുലർച്ചെ കുമരകത്തേക്ക് പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ എ53 ബോട്ട് കുമരകത്തിനടുത്ത് മുങ്ങുകയായിരുന്നു. പിഎസ്‌സി പരീക്ഷാ ദിവസമായതിനാൽ യാത്രക്കാരുടെ എണ്ണം ഏറെയായിരുന്നു. ബോട്ടിന്റെ കാലപ്പഴക്കമായിരുന്നു അപകടത്തിന് പ്രധാനകാരണം. പരീക്ഷയ്‌ക്ക് പോയവരും മത്സ്യവിൽപ്പനക്കാരും അപകടത്തിന് ഇരയായി. കുമരകം നിവാസികളും കായലിൽ പണിയെടുത്തു കൊണ്ടിരുന്ന കക്ക, മത്സ്യത്തൊഴിലാളികളും സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ നൂറിലേറെപ്പേരെ രക്ഷപ്പെടുത്തി. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ-്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദേശിച്ചെങ്കിലും തുച്ഛമായ തുക മാത്രമാണ് ലഭിച്ചത്. കുമരകം ദുരന്തത്തെ തുടർന്നാണ് പി എസ്‌സി പരീക്ഷകൾ ഉച്ചക്കുശേഷം ആക്കിയത്. അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി കെ ഭാസ-്കരൻ ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനും പിഎസ്‌സിക്കും അപേക്ഷ നൽകിയതിനെ തുടർന്നായിരുന്നു നടപടി. ബോട്ടപകടത്തിൽ മരിച്ചവർക്ക് മുഹമ്മ ഗ്രാമം ഞായർ രാവിലെ സ്‌മരണാഞ്‌ജലി അർപ്പിക്കും.ഡിവൈഎഫ്ഐ, പാസഞ്ചേഴ്സ് അസോസിയേഷൻ, അരങ്ങ് സോഷ്യൽ സർവീസ് ഫോറം തുടങ്ങിയ സംഘടനകൾ അനുസ-്മരണം നടത്തും.










0 comments