ad
Deshabhimani

റെക്കോഡ്‌ വരുമാനവുമായി ബജറ്റ്‌ ടൂറിസം സെൽ

4 മാസം ഉല്ലാസയാത്ര; കോടിക്ലബ്ബിൽ കെഎസ്‌ആർടിസി

കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ ആലപ്പുഴ ഡിപ്പോയിൽനിന്ന്‌ ഒരുക്കിയ ചതുരംഗപ്പാറ യാത്രയിൽനിന്ന്‌  (ഫയൽചിത്രം)

കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ ആലപ്പുഴ ഡിപ്പോയിൽനിന്ന്‌ ഒരുക്കിയ ചതുരംഗപ്പാറ യാത്രയിൽനിന്ന്‌ (ഫയൽചിത്രം)

വെബ് ഡെസ്ക്

Published on Apr 29, 2026, 02:27 AM | 1 min read

ആലപ്പുഴ

നാലുമാസംകൊണ്ട്‌ കോടി ക്ലബിലേക്ക്‌ ഓടിക്കയറി ജില്ലയിലെ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ. 2026 ജനുവരി മുതൽ ഏപ്രിൽ 27 വരെ 1,00,46,271 രൂപ വരുമാനം നേടിയാണ്‌ ആലപ്പുഴയുടെ ബജറ്റ്‌ ടൂറിസം സെൽ കുതിപ്പ്‌. 2025 അപേക്ഷിച്ച്‌ 51.8 ശതമാനത്തിന്റെ വരുമാന വളർച്ച. 2025 ജനുവരി -ഒന്നുമുതൽ ഏപ്രില്‍ 27 വരെ 66,16,355 രൂപയായിരുന്നു വരുമാനം. 2026 ഏപ്രിലിൽ മാത്രം 32,83,683 രൂപ വരുമാനവും നേടി. ജില്ലയിൽനിന്ന്‌ കെഎസ്ആർടിസിയുടെ ആദ്യ ഗോവ യാത്ര നടത്തി മാവേലിക്കര ഡിപ്പോയാണ്‌ ഏറ്റവും കൂടുതൽ വരുമാനം നേടിയത്‌. 38 പേരുമായി നടത്തിയ ഗോവ യാത്രയിലൂടെ 3,62,140 രൂപ മാവേലിക്കര ഡിപ്പോ നേടി. 80 വിനോദസഞ്ചാരികളുമായി ചേർത്തല ഡിപ്പോ നടത്തിയ രണ്ട്‌ ഗവി–മൂന്നാർ യാത്രകളിൽനിന്ന്‌ 1,36,640 രൂപയും 79 സഞ്ചാരികളുമായി ചെങ്ങന്നൂർ ഡിപ്പോ നടത്തിയ രണ്ട്‌ മാമലക്കണ്ടം ജംഗിൾ സഫാരിയിൽനിന്ന്‌ 79,790 രൂപയും വരുമാനംനേടി. ഒരു ചാർട്ടഡ്‌ ട്രിപ്പും രണ്ട്‌ ചതുരംഗപ്പാറ യാത്രകളിലൂടെയും 77,370 രൂപ ആലപ്പുഴ ഡിപ്പോയും 41 പേരുമായി നടത്തിയ മറയൂർ യാത്രയിലൂടെ 66,010 രൂപ എടത്വ ഡിപ്പോയും 50 പേരുമായി നടത്തിയ വട്ടവട യാത്രയിലൂടെ 62,500 രൂപ കായംകുളം ഡിപ്പോയും വരുമാനംനേടി. 47 സഞ്ചാരികളുമായി നടത്തിയ ചതുരംഗപ്പാറ യാത്രയിലൂടെ 42,300 രൂപ ഹരിപ്പാട്‌ ഡിപ്പോയും വരുമാനം നേടി. ബുക്കിങിന്‌ ഫോൺ: കായംകുളം–9446117774, മാവേലിക്കര–94006 57240, ഹരിപ്പാട്‌– - 9744896560, ആലപ്പുഴ – 9447500997, ചേർത്തല– -9447708368, എടത്വ– -7034042576, ചെങ്ങന്നൂർ–9846373247. ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍– 9188938525, 9846475874.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home