ad
Deshabhimani

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

ഹരിപ്പാട്‌ കുടിവെള്ള പദ്ധതിയിലെ അനിശ്ചിതത്വം പരിഹരിക്കുക

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 30, 2026, 12:11 AM | 1 min read

ഹരിപ്പാട്

ഹരിപ്പാട് കുടിവെള്ള പദ്ധതി നടത്തിപ്പിലെ അനിശ്ചിതത്വം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല എംഎൽഎ തുടരുന്ന നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി ബി സി വാര്യർ സ്മാരക ഹാളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ,സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. കെ ആർ ഭഗീരഥൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, യൂണിയൻ സംസ്ഥാന ട്രഷറർ ഒ ആർ ഷാജി, സെക്രട്ടറി എ സുധാകരൻ, സെക്രട്ടറിയറ്റ് അംഗം ടി പി രാജിമോള്‍, ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, ട്രഷറർ കെ സി സഞ്ജീവ്, പി എസ് ഷീജ, കെ സജീവ്, കെ പി പ്രതാപൻ, ബി സുമേഷ്, ജെ ബിജു എന്നിവർ സംസാരിച്ചു. വിരമിച്ച പി സന്തോഷ്, എൻ ജെ നെൽസൺ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ​ഭാരവാഹികൾ: വി വി ഷൈജു (പ്രസിഡന്റ്), ബി എസ് ബെന്നി (സെക്രട്ടറി), കെ സി സഞ്ജീവ് (ട്രഷറർ), കെ സജീവ്, പി എസ് ഷീജ (വൈസ് പ്രസിഡന്റുമാർ), ജെ ബിജു, ബി സുമേഷ് (ജോയിന്റ് സെക്രട്ടറിമാർ), പി രഞ്ജിനി (വനിതാ കമ്മിറ്റി കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home