ad
Deshabhimani

20 കിലോ കഞ്ചാവുമായി കന്യാകുമാരി സ്വദേശികൾ പിടിയിൽ

എ ശങ്കർ, എൻ ശിവശങ്കർ
വെബ് ഡെസ്ക്

Published on Mar 28, 2026, 12:15 AM | 1 min read

ചെങ്ങന്നൂർ

ബൈക്കിൽ കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. എം സി റോഡിൽ കാരയ്ക്കാട് മേഖലയിലാണ്‌ വിപണിയിൽ അരക്കോടിയിലേറെ വില വരുന്ന ലഹരി പിടകൂടിയത്‌. കന്യാകുമാരി ജില്ലയിൽ അഗദീശ്വരം സ്വദേശി എ ശങ്കർ (40 ) കൽക്കുളം സ്വദേശി എൻ ശിവശങ്കർ (39 ) എന്നിവരാണ്‌ പ്രതികൾ. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സിഐ ടി രാജീവിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ചെങ്ങന്നൂർ എക്സൈസ് സർക്കിൾ, റേഞ്ച് സംഘങ്ങൾ എന്നിവർ ചേർന്ന്‌ നടത്തിയ പരിശോധന. എക്സൈസ് ഇൻസ്‌പെക്ടർമാരായ വി സജീവ്, ജോഷി ജോൺ, എഎസ്ഐമാരായ ആർ ബിജു പ്രകാശ്, ബാബു ഡാനിയേൽ, ജോജൻ ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ബി സുനിൽ കുമാർ, പി ആർ ബിനോയ്‌, അശ്വിൻ, പദ്മകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ബിനു, എ ബി ശ്രീകുമാർ, പി സിജു, ശശി, ശ്രീജിത്ത്‌, പ്രദീഷ് പി നായർ, കെ പി അമൽ, ആർ പി ശ്രീരാജ്, ആർ എൽ ശ്രീജിത്ത്‌, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, സന്ദീപ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home