വിടവാങ്ങിയത് ജോൺ എബ്രഹാം സ-്‌മാരകം എന്ന സ്വപ-്‌നം ബാക്കിയാക്കി

മംഗലശേരി പത്മനാഭന്റെ നേതൃത്വത്തിൽ നെടുമുടിയിലെ നിർദ്ദിഷ-്‌ട ജോൺ എബ്രഹാം സ-്‌മാരകത്തിൽ പുഷ-്‌പാർച്ചന നടത്തുന്നു (ഫയൽ ചിത്രം)
തകഴി
കുട്ടനാടിന്റെ സാംസ-്‌കാരിക മണ്ഡലത്തിന് കനത്ത നഷ-്‌ടമേകി മാസ്റ്റർ മംഗലശേരി പത്മനാഭൻ യാത്രയായി. വിഖ്യാത ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന് ജന്മനാട്ടിൽ ഉചിതമായൊരു സ-്‌മാരകം പണിയുക എന്ന തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹം മടങ്ങിയത്. നെടുമുടി പാലത്തിന് പടിഞ്ഞാറേക്കരയിൽ റോഡിനോട് ചേർന്ന് സ-്‌മാരകത്തിന് ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുന്നതിന് അവസാനഘട്ട കത്തിടപാടുകൾ നടക്കുന്നതിനിടയിലാണ് അദ്ദേഹം വിടവാങ്ങിയത് . കലയെ സാമൂഹ്യ പരിവർത്തനത്തിനുള്ള ആയുധമാക്കി ഫലപ്രദമായി ഉപയോഗിച്ച വിപ്ലവകാരിയും നേതാവുമായിരുന്നു പത്മനാഭൻ. വിപ്ലവ ഗാനങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് ചുവടുവച്ചത്. കഥാപ്രസംഗ രംഗത്തും അദ്ദേഹം തന്റെ സജീവ സാന്നിധ്യം അറിയിച്ചു. "പശയുള്ളവരമ്പ്', ‘ചണ്ഡാലഭിക്ഷുകി', ‘റാണി', ‘ഇനിയൊരു ജന്മം കൂടി തരൂ' തുടങ്ങി പതിനഞ്ചോളം കഥാപ്രസംഗങ്ങൾ അദ്ദേഹം വിവിധ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.










0 comments