ജാനകി ജോതിഷ് സ്കൂൾ ചെസ് റണ്ണറപ്പ്

ജാനകി ജോതിഷ്
കാർത്തികപ്പള്ളി
സ്കൂൾ ഗെയിംസിന്റെ ഭാഗമായി സബ് ജൂനിയർ പെൺകുട്ടികളുടെ ജില്ല ചെസ് ചാമ്പ്യൻഷിപ് ആലപ്പുഴ പൂങ്കാവ് എംഎഎച്ച്എച്ച്എസിൽ നടന്നു. വലിയഴീക്കൽ ജിഎച്ച്‌എസ്എസിനെ പ്രതിനിധീകരിച്ച ജാനകി ജോതിഷ് അഞ്ച് റൗണ്ടിൽ നാലും ജയിച്ച് രണ്ടാം സ്ഥാനം നേടി തൃശൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം ക്ലാസിൽ പഠിക്കുന്ന ജാനകി ജോതിഷ് കണ്ടല്ലൂർ പുതിയവിള ചെസ് പാരഡൈസ് അക്കാദമിയിലാണ് ചെസ് പരിശീലിക്കുന്നത്. അണ്ടർ 11, 13, 17 വിഭാഗങ്ങളിൽ ജില്ല ചാമ്പ്യനായി വിമൻസ് ഫിഡേ റേറ്റിങ്ങിൽ ജില്ലയിൽ ഒന്നാമതെത്തി. വലിയഴീക്കൽ ചന്ദ്രവിലാസത്തിൽ ജോതിഷ് കുമാർ– - റീജ ദമ്പതികളുടെ മൂത്ത മകളാണ്. സഹോദരി തീർത്ഥ ജോതിഷ് മൂന്നുതവണ സംസ്ഥാന ചാമ്പ്യനായി ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.










0 comments