ad
Deshabhimani

പരാതിയുമായി ക്ഷേത്രോപദേശക സമിതി

ദേവസ്വംഭൂമി കൈയേറി 
ബിജെപി നേതാവിന്റെ തട്ടുകട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2025, 01:39 AM | 1 min read

ചേർത്തല
ദേവസ്വം ബോർഡിന്റെ ഭൂമി കൈയേറി ബിജെപി നേതാവ് വിശാലമായ തട്ടുകട തുറന്നതായി പരാതി. ചേർത്തല കാർത്യായനി ദേവീക്ഷേത്ര മൈതാനത്തോട്‌ ചേർന്ന അമ്പലക്കുളത്തിന് ചുറ്റുമുള്ള ഭൂമിയിൽ പ്രധാന റോഡുവക്കിലാണ്‌ കൈയേറ്റം. ബിജെപി മുൻ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്‌ ഷെഡ്‌ നിർമിച്ച്‌ വൻതുക ചെലവിട്ട്‌ തട്ടുകട തുറന്നത്‌. കൂറ്റൻമരങ്ങൾ മുറിച്ചുമാറ്റി വലിയ വാഹനങ്ങൾ ഉൾപ്പെടെ പാർക്കുചെയ്യാനാകുന്ന സൗകര്യം ഒരുക്കിയതിന്‌ പിന്നാലെയാണ്‌ കൈയേറ്റം. മത്സ്യ–-മാംസ വിഭവങ്ങൾ ഉൾപ്പെടെയാണ്‌ തട്ടുകടയിൽ വിളമ്പുന്നത്‌. തൊഴിലാളികളെ നിയോഗിച്ചാണ് നടത്തിപ്പ്‌. ബിജെപി നേതാവ്‌ അനധികൃതമായി തട്ടുകട തുറന്നതോടെ നഗരത്തിൽ കൈയേറ്റവും തെരുവുകച്ചവടും വ്യാപിക്കാനുള്ള സാധ്യതയാണ്‌ തുറന്നത്‌. കൈയേറ്റത്തിന്‌ എതിരെ നടപടി സീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്ഷേത്രോപദേശക സമിതി ദേവസ്വംബോർഡിന്‌ കത്ത്‌ നൽകി. തിങ്കളാഴ്‌ച ചേർന്ന നഗരസഭ കൗൺസിൽ നഗരത്തിലെ കൈയേറ്റം ചർച്ചചെയ്‌തു. അനധികൃത വഴിയോരക്കച്ചവടം ഒഴിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. ചൊവ്വാഴ്‌ച നടപടി തുടങ്ങുമെന്നാണ്‌ വിവരം. നഗര സൗന്ദര്യവൽക്കരണത്തിന്‌ സർക്കാർ വൻതുക ചെലവിട്ട്‌ നിർമാണപ്രവർത്തനം നടത്തിയയിടങ്ങളും കച്ചവടക്കാർ കൈയടക്കിയിട്ടുണ്ട്‌. തട്ടുകടയ്‌ക്ക്‌ എതിരെ ദേവസ്വം പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home