വീയപുരം- –മുളയ-്ക്കാംതുരുത്തി റോഡ്
നവീകരണം ടോപ്‌ഗിയറിൽ; പോകാം വെള്ളം തൊടാതെ വി കെ വേണുഗോപാൽ

നിർമാണം പുരോഗമിക്കുന്ന വീയപുരം- –മുളയ-്ക്കാംതുരുത്തി റോഡ്
മങ്കൊമ്പ്
കുട്ടനാട്ടിലെ ഏഴ് പ്രദേശങ്ങളിലുള്ളവർക്കടക്കം വെള്ളപ്പൊക്കം മൂലമുളള ഗതാഗത തടസത്തോട് ശുഡ്‌ബൈ പറയാം. വീയപുരം- –മുളയ്ക്കാംതുരുത്തി റോഡിന്റെ പുനർനിർമാണം ടോപ്‌ഗിയറിലാണ്. വീയപുരം മുതൽ എടത്വ– -പുതുക്കരി –- മാമ്പുഴക്കരി –- കിടങ്ങറ- – കുന്നംകരി -– വാലടി വഴി മുളയ്ക്കാംതുരുത്തി വരെ 21.45 കി.മീറ്റർ ദൈർഘ്യമുള്ള ഇൗ പ്രധാന റോഡ് കെഎസ്ടിപിയുടെ മേൽനോട്ടത്തിലാണ് നവീകരിക്കുന്നത്. റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിൽ 132 കോടി രൂപ വിനിയോഗിച്ചാണ് പുനർനിർമാണം. വീതികൂട്ടി ഇരുവശവും കല്ലുകെട്ടി ഉയർത്തിയാണ് നിർമാണം പൂരോഗമിക്കുന്നത്. പാടശേഖരത്തിന് നടുവിലുടെയാണ് വഴി ഏറെയും പോകുന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന റോഡ് മൂന്ന് നിയോജക മണ്ഡലങ്ങളിലുള്ളവർക്ക് ദുരിതമായിരുന്നു. വെള്ളം കയറി പൂർണമായും തകർന്ന റോഡിന്റെ പുതുക്കൽ കഴിഞ്ഞവർഷമാണ് ആരംഭിച്ചത്. എസ്‌റ്റിമേറ്റ് തയ്യാറാക്കിയപ്പോഴത്തെ പാകപ്പിഴമൂലം ആദ്യഘട്ടനിർമാണം നിർത്തിവച്ചിരുന്നു. എസ്റ്റിമേറ്റിലെ മാറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന കരാറുകാരനെ ഒഴിവാക്കി. താൽക്കാലിക ഗതാഗതത്തിനായി രണ്ട് റീച്ചുകളായി അറ്റകുറ്റപ്പണിയും പൂർത്തിയാക്കി. എസ്റ്റിമേറ്റിൽ മതിയായ മാറ്റം വരുത്തി നിർമാണത്തിന് വിശദ പദ്ധതിരേഖ തയ്യാറാക്കി റീ ടെൻഡർ നടത്തിയാണ് പുതിയ കരാർ കമ്പനി മുഖാന്തിരം റോഡ് പുത്തനാക്കുന്നത്. റോഡിന്റെ പേരിലെ സ്ഥലങ്ങൾ രണ്ടുമണ്ഡലങ്ങളിലാണ്. ഒരു മണ്ഡലത്തിൽനിന്നും ആരംഭിച്ച് കുട്ടനാടിലൂടെ കടന്ന് മറ്റൊരു മണ്ഡലത്തിലേക്ക് പോകുന്ന റോഡാണെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും കുട്ടനാട് മണ്ഡലത്തിൽ ഉൾപ്പെടുന്നു. മുന്പത്തെ പാകപ്പിഴയുടെയും തുടർന്ന് പുനർനിർമാണത്തിൽ നേരിട്ട കാലതാമസത്തിന്റെയും കഷ്ടതയനുഭവിച്ചത് ഏറെയും കുട്ടനാട്ടിലെ ജനങ്ങളാണ്. റോഡ് ഇൗവർഷം യാഥാർഥ്യമാകുമെന്നും സമയബന്ധിതമായി പൂർത്തിയാക്കുംവരെ ഇടപെടലുണ്ടാകുമെന്നും തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.








0 comments