Deshabhimani

ആയുഷ്മാൻ ഖുറാനയ്ക്കും ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി; കോടികൾ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

ayushman
വെബ് ഡെസ്ക്

Published on Nov 04, 2026, 06:31 PM | 1 min read

ന്യൂഡൽഹി : ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയ്ക്ക് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് ഭീഷണി കോൾ ലഭിച്ചതായി റിപ്പോർട്ട്. ഭീഷണി സന്ദേശമയച്ചയാൾ നടനോട് കോടികൾ ആവശ്യപ്പെട്ടതായാണ് വിവരം.


നടൻ തുഷാർ കപൂറിന് ഹാരി ബോക്സർ എന്ന് പരിചയപ്പെടുത്തിയ ആളിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ആയുഷ്മാൻ ഖുറാനയ്ക്കുള്ള ഭീഷണി. കോൾ വിളിച്ച വ്യക്തിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഓഡിയോ ക്ലിപ്പിലെ ശബ്ദം പരിശോധിച്ചുവരികയാണ്.


അടുത്തിടെ തുടർച്ചയായി ബോളിവുഡ് നടന്മാർക്കെതിരെ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അം​ഗമാണെന്ന് പറഞ്ഞ് ഭീണഷി സന്ദേശങ്ങൾ വരുന്നത് പതിവാണ്. സൽമാൻ ഖാൻ, ആമിർ ഖാൻ, തുഷാർ കപൂർ എന്നിവർക്കെതിരെയും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെയ്പ്പ് ബോളിവുഡിനെ പിടിച്ചുകുലുക്കിയിരുന്നു. അതേസമയം പ്രമുഖ ഗുണ്ടാസംഘത്തിന്റെ പേര് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണോ നടന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home